സമസ്ത സെന്റിനറി: മിഹ്റാബ് കോൺഫറൻസ് സംഘടിപ്പിച്ചു
കൽപറ്റ: സമസ്ത സെന്റിനറിയുടെ ഭാഗമായി ജില്ലയിലെ പള്ളി ഇമാം, ഖത്തീബുമാർ എന്നിവർക്ക് വേണ്ടി കേരള മുസ്ലിം ജമാഅത്ത് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘മിഹ്റാബ് കോൺഫറൻസ്’ സംഘടിപ്പിച്ചു. ചിലഞ്ഞിച്ചാൽ മദീനത്തു സി.എമ്മിൽ നടന്ന കോൺഫറൻസ് കൽപ്പറ്റ ദാറുൽഫലാഹ് പ്രിൻസിപ്പൾ കെ.സി അബൂബക്കർ ഹസ്റത്ത് ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കെ.ഒ അഹമ്മദ് കുട്ടി ബാഖവി അധ്യക്ഷത വഹിച്ചു.
എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി റഹ്മത്തുല്ല സഖാഫി എളമരം വിഷയാവതരണം നടത്തി. മഹല്ലുകളിൽ നേതൃത്വം നൽകുന്ന മതപണ്ഡിതർ വലിയ ഉത്തരവാദിത്വമാണ് നിർവഹിക്കുന്നതെന്നും, പുതിയ കാലത്ത് പുതിയ തലമുറയെ അറിഞ്ഞുകൊണ്ടും എല്ലാ വിഭാഗം ജനങ്ങളോടും സ്നേഹവും സൗഹൃദവും കാരുണ്യവും പ്രകടിപ്പിച്ചുകൊണ്ടും ആയിരിക്കണം നമ്മുടെ പ്രബോധന പ്രവർത്തനങ്ങളെന്ന് അദ്ദേഹം പറഞ്ഞു.
കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി എസ്. ഷറഫുദ്ദീൻ, കെ.എ സലാം ഫൈസി, ഇ.പി അബ്ദുള്ള സഖാഫി, ഉമർ സഖാഫി കല്ലിയോട്, സൈദ് ബാഖവി, സി.എച്ച് നാസർ മാസ്റ്റർ, യു.പി അനസ് സഖാഫി എന്നിവർ പ്രസംഗിച്ചു.




Leave a Reply