October 13, 2026

ഒരുക്കം’ ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചു

0
ei4U0IN698.jpg
By ന്യൂസ് വയനാട് ബ്യൂറോ
കരിങ്കുറ്റി: ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസിന്റെ നേതൃത്വത്തിൽ ഒന്നാം വർഷ വിദ്യാർഥികളുടെ ‘ഒരുക്കം’ ദ്വിദിന സഹവാസ ക്യാമ്പ് നടത്തി. സ്ത്രീ ചൂഷണങ്ങൾക്കും അസമത്വത്തിനും എതിരായി സമത്വ ജ്വാല തെളിയിച്ചുകൊണ്ട് എസ്.എം.സി ചെയർമാൻ ജോസ് മേട്ടയിൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജിതേഷ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സി.എം ലിജി സ്വാഗതം പറയുകയും, വൊളന്റിയർ സെക്രട്ടറി ആദിത്യ ഷാജി നന്ദി പറയുകയും ചെയ്തു. മുഖ്യാതിഥി ലക്ഷ്മി, സീനിയർ അസിസ്റ്റന്റ്
അജയകുമാർ എസ്.കെ, സ്റ്റാഫ് സെക്രട്ടറി നിവാസ് കാവിൽ, പ്രോഗ്രാം ഓഫിസർ ജിനു ജോർജ്, ക്ലസ്റ്റർ കോ ഓർഡിനേറ്റർ ഹഫ്സത്ത് ടി.എസ് എന്നിവർ സംസാരിച്ചു. വൊളന്റിയർ ലീഡർ ആദിൽ മുഹമ്മദ് സമത്വ ജ്വാല പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.  ശിശു വികസന വകുപ്പുമായി സഹകരിച്ച് നിർവഹിക്കുന്ന ‘തുല്യo’ പദ്ധതിയുടെ ഭാഗമായി സ്ത്രീപുരുഷ സമത്വ സർവേയും, ആരോഗ്യ വകുപ്പുമായി സഹകരിച്ചു നിർവഹിക്കുന്ന ‘ദൃഢഗാത്രം’ പദ്ധതിയുടെ ഭാഗമായി വീടുകൾ തോറും അടുക്കള കലണ്ടർ
വിതരണവും,സൗജന്യ ജീവിത ശൈലി രോഗ നിർണയ ക്യാമ്പും സംഘടിപ്പിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *