November 5, 2026

മുഖ്യമന്ത്രിയുടെ എക്‌സൈസ് മെഡൽ ; ജില്ലയിൽ നിന്ന് മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അര്‍ഹരായി

0
IMG_20230815_142440.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: വിശിഷ്ട സേവനത്തിനായുള്ള കേരളാ മുഖ്യമന്ത്രിയുടെ എക്‌സൈസ് മെഡലിന് ജില്ലയിലെ മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അര്‍ഹരായി. വയനാട് എക്‌സൈസ് ഇന്റലിജെന്റസ് ആന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ ഇന്‍സ്‌പെക്ടര്‍ എം.കെ സുനില്‍, ബത്തേരി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ വി.ആര്‍ ബാബുരാജ്, ബത്തേരി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് ഡ്രൈവര്‍ കെ.പി വീരാന്‍ കോയ എന്നിവരാണ് മെഡലിന് അര്‍ഹരായത്. സംസ്ഥാനത്ത് 25 എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കാണ് മെഡല്‍ ലഭിച്ചത്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *