May 20, 2024

രാമായണ കഥകളുറങ്ങുന്ന പുൽപ്പള്ളിയിലെ ക്ഷേത്രങ്ങളെ വലംവച്ച് പരിക്രമണതീർത്ഥ യാത്ര

0
Img 20230815 151407.jpg
പുൽപ്പള്ളി : രാമായണ കഥകളുറങ്ങുന്ന പുൽപ്പള്ളിയിലെ ക്ഷേത്രങ്ങളെ വലംവച്ചു നടത്തിയ പരിക്രമണതീർത്ഥ യാത്രയിൽ നിരവധിയാളുകൾ അണിചേർന്നു . പരിക്രമണ സമിതിയുടെയും വിവിധ ഹൈന്ദവ സംഘടനകളുടെയും നേതൃത്വത്തിലാണ് കർക്കടകത്തിലെ അവസാന ഞായറാഴ്ച രാമായണ പരിക്രമണം നടത്തിയത് . അഷ്ടലക്ഷ്മി സങ്കൽപ്പത്തിലുള്ള ക്ഷേത്രങ്ങളിലൂടെയുള്ള യാത്ര ഇത്തവണ തീർത്ഥാടകർക്ക് പുതിയ അനുഭവമായി സീതാദേവി ക്ഷേത്രത്തിൽ മാനന്തവാടി അമൃതാനന്ദമയി മഠാധിപതി ദീക്ഷിതാമൃതചൈതന്യ പരിക്രമണം ഉദ്ഘാടനം ചെയ്തു . വൈകീട്ട് താഴെയങ്ങാടി ജഡയറ്റ കാവിൽ നടന്ന സമാപന സമ്മേളനം കേരള ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് എം.മോഹനൻ ഉദ്ഘാടനം ചെയ്തു . ഡോ.ഡി.മധുസൂദനൻ അധ്യക്ഷത വഹിച്ചു.ഡോ.എൻ.ആർ മധു , സ്വാമി ഹംസാനന്ദപുരി , ടി.ഡി ജഗനാഥ കുമാർ , കെ.ജി സുരേഷ് ബാബു , പി.എൻ രാജൻ , എം.കെ.ശ്രീനിവാസൻ , എൻ കൃഷ്ണക്കുറുപ്പ് , കെ.കെ.കൃഷ്ണൻകുട്ടി പി .വി.പത്മനാഭൻ , നന്ദിനി അപ്പു , ശാന്തി സുബ്രമണ്യൻ , എം.കെ. വിലാസിനി , മിനി സതീശൻ , ഒ.കെ.തങ്കമണി എന്നിവർ പ്രസംഗിച്ചു തീർത്ഥാടകർക്കു വിവിധ ക്ഷേത്രങ്ങളിലും ആവശ്യമായ സൗകര്യങ്ങളൊരുക്കിയിരുന്നു .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *