അമ്പലവയൽ കാർഷിക കോളേജ് വിദ്യാർത്ഥികൾ ഉപരോധത്തിലേക്ക്
അമ്പലവയൽ : കോളേജിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും സ്ഥിര അധ്യാപകരെ നിയമിക്കുന്നതിനും, ഐ സി എ ആർ ക്രടിറ്റേഷൻ നടപടികൾ വേഗത്തിലാക്കുവാനും വേണ്ടി എസ് എഫ് ഐ യൂണിറ്റ് നടത്തി വരുന്ന അനിശ്ചിതകാല സമരം 6 ദിവസമായി കോളേജിൽ നടന്നു വരുകയാണ്. എന്നാൽ യൂണിവേഴ്സിറ്റി അധികൃതരുടെ ഭാഗത്ത് നിന്നും മറുപടികൾ വരാത്തതിനാൽ വിദ്യാർത്ഥികൾ സമരത്തിൻറെ ഏഴാം ദിനമായ ഇന്ന് കോളേജ് 10മണി മുതൽ 11 മണി വരെ കോളേജ് കെട്ടിടം ഉപരോധിച്കൊണ്ട് കോളജിൻ്റെ പ്രവർത്തനങ്ങൾ നിർത്തലാക്കി കൊണ്ട് സമരം ചെയ്യാൻ തീരുമാനിചിരിക്കുന്നത്.






Leave a Reply