May 20, 2024

ഫോറസ്റ്റ്റ്റ് സെക്ഷനുകള്‍ ഫോറസ്റ്റ് സ്റ്റേഷനായി ഉയര്‍ത്തണം

0
Img 20230817 170239.jpg
കല്‍പ്പറ്റ: കേരളാ ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് ഓര്‍ഗനൈസേഷന്റെ വയനാട് ജില്ലാ കണ്‍വന്‍ഷന്‍ കല്‍പ്പറ്റ എംജിറ്റി ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തി.സി പി ഐ വയനാട് ജില്ലാ സെക്രട്ടറി ഇ.ജെ.ബാബു പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ 170 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ പുതിയതായി നിയമിതരായ സാഹചര്യത്തില്‍ നിലവിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസുകള്‍ ഫോറസ്റ്റ് സറ്റേഷനുകളായി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടു. അതുപോലെ തന്നെ മനുഷ്യ-വന്യ ജീവി സംഘര്‍ഷം കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനായി പ്രാഥമികമായി എല്ലാ ഡിവിഷനുകളിലും ആര്‍ ആര്‍റ്റി സ്ഥാപിക്കുവാനുളള നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.പരിപാടിയില്‍ 2023-24 വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു.ജില്ലാ പ്രസിഡന്റ് ആയി സിയാദ് ഹസനേയും ജില്ലാ സെക്രട്ടറിയായി എ അനില്‍ കുമാറിനേയും ഖജാന്‍ജിയായി രാഹുല്‍ ഗണേശിനേയും തിരഞ്ഞെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *