September 14, 2026

കർഷക മോർച്ച കർഷക വന്ദന ദിനം ആചരിച്ചു

0
20230818_141537.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: കർഷക മോർച്ച ജില്ലയിൽ കർഷക വന്ദന ദിനം ആചരിച്ചു.അന്നമൂട്ടുന്ന കർഷന് ചിങ്ങം ഒന്നിന് കർഷക മോർച്ചയുടെ ആദരം കാർഷികമേഖലയിൽ വീക്ഷണമില്ലാത്ത വികസനം വയനാട്ടിലെകർഷകർക്ക് വിനയാകുന്നുവെന്ന് ബി ജെ പി ജില്ലാ അധ്യക്ഷൻ കെ പി മധു പറഞ്ഞു.പനമരത്ത് നടന്ന കർഷ വന്ദനം പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വയനാടിന് പ്രത്യേക പാക്കേജനുവദിക്കാൻ കൃഷിമന്ത്രിയുടെ സത്വര ഇടപെടൽ വേണം. വയൽനാടെന്ന വയനാട്ടിൽ കാലാവസ്ഥയിൽ 53% മഴക്കുറവ് കണ്ടെത്തിയത് ആശങ്കയുളവാക്കുന്നു. വരും നാളിൽ കർഷകർക്ക് ഉത്പാദനത്തിന്റെ പൂർണ്ണ ചിലവുകളും സർക്കാർ വഹിക്കാൻ തയ്യാറാവണഎന്നും അദ്ദേഹം പറഞ്ഞു.
കാർഷിക മേഖലയോടുള്ള സംസ്ഥാന സർക്കാർനയം തിരുത്തണം. മണ്ണിനും ഭൂപ്രകൃതിക്കുംഅനുയോജ്യമായ കൃഷിരീതികൾ പ്രത്യേകിച്ച് ടൂറിസം കൂടി കൂട്ടിച്ചേർത്തുള്ള പദ്ധതികളാവിഷ്ക്കരിച്ച് നടപ്പാക്കണം. വയനാട് ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ നടന്ന കർഷക വന്ദനത്തിൽ നിരവധിപേർ പങ്കാളികളായി. കൽപ്പറ്റയിൽ കർഷക മോർച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് എം.കെ. ജോർജ്ജ് മാസ്റ്റർ, ബത്തേരിയിൽ ബി.ജെ.പി സംസ്ഥാനസമിതിയംഗവും ടീബോർഡുമെമ്പറുമായ ഇ.പി.ശിവദാസൻ മാസ്റ്റർ, പടിഞ്ഞാറത്തറയിൽ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഇൻ ചാർജ് . വിജയൻ കൂവണ തുടങ്ങി നേതാക്കൾ ഉദ്ഘാടനം നിർവഹിച്ചു. കോഫി ബോർഡ് മെമ്പർ സുരേഷ് അരിമുണ്ട, കർഷക മോർച്ച ജില്ലാ പ്രസിഡണ്ട് ആരോട രാമചന്ദ്രൻ, ജില്ല ജന: സെക്രട്ടറിമാരായ ജി.കെ.മാധവൻ, മനോജ് സി.ബി., ഗോപാലകൃഷ്ണൻ, കെ.എം. പ്രജീഷ്, വേണു എടക്കണ്ടി, കെ.എം. ബാഹുലേയൻ, കേളു അത്തിക്കൊല്ലി,കൃഷ്ണൻ കുട്ടി, അശോകൻ , കുഞ്ഞികൃഷ്ണൻ, പത്മനാഭൻ, മുഹമ്മദ് ഗുരുക്കൾ,ശങ്കരൻ കുട്ടി, എം പി സുകുമാരൻ,ശിവജി, അച്ചപ്പൻ തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *