ചേകാടി പാലത്തിന് മോട്ടോർ വാഹന വകുപ്പ് ഫിറ്റ്നസ് നൽകുന്നില്ല; ആരോപണവുമായി പെരിക്കല്ലൂർ ബസ്സ് പാസഞ്ചേഴ്സ് അസോസിയേഷൻ
പെരിക്കല്ലൂർ: മാനന്തവാടി – കാട്ടിക്കുളം -ബാവലി – ചേകാടി – പുൽപ്പള്ളി, പുൽപ്പള്ളി- ചേകാടി – മൈസൂർ- ബംഗളുരു റൂട്ടിൽ കെ എസ് ആർ ടി സി ബസുകൾക്ക് സർവീസ് നടത്താൻ ചേകാടി പാലത്തിന് ഫിറ്റ്നസ് നൽകാതെ മോട്ടോർ വാഹന വകുപ്പ്. പുൽപ്പള്ളി ഗ്രാമപഞ്ചായത്ത്, മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് , പാക്കം, ചേകാടി, ബാവലി, എന്നിവിടങ്ങളിലെ പ്രദേശവാസികൾ, വിദ്യാർത്ഥികൾ, പിന്നോക്ക വിഭാഗക്കാർ, കച്ചവടക്കാർ, ടൂറിസ്റ്റുകൾ ഇവർക്ക് വളരെ കുറഞ്ഞ സമയം കൊണ്ട് കർണ്ണാടകയിൽ എത്തിച്ചേരാനും, കാർഷിക ഉൽപ്പന്നങ്ങൾ മറ്റും കുറഞ്ഞ ഗതാഗത നിരക്കോടു കൂടി കേരളത്തിൽ എത്തിക്കാൻ സഹായിക്കുന്ന റൂട്ടുമാണിത്. ഓണത്തോടനുബന്ധിച്ച് കെ എസ് ആർ ടി സി പുൽപ്പള്ളി-ബംഗളൂരു, പുൽപ്പള്ളി- മംഗലാപുരം, പുൽപ്പള്ളി-വീരാജ്പേട്ട, പുൽപ്പള്ളി- എച്ച് .ഡി . കോട്ട -മൈസൂർ, പുൽപ്പള്ളി- കുട്ട, പുൽപ്പള്ളി- തിരുനെല്ലി ക്ഷേത്രം, പുൽപ്പള്ളി- ചേകാടി – ബാവലി – കാട്ടിക്കുളം – മാനന്തവാടി – കുറ്റ്യാടി – കോഴിക്കോട് ഈ റൂട്ടുകളിൽ സർവീസ് ആരംഭിക്കാൻ കെ എസ് ആർ ടി സി റൂട്ട് പരിശോധന നടത്തിയപ്പോൾ ചേകാടി പാലത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാ എന്നറിയാൻ കഴിഞ്ഞത് . ചേകാടി പാലത്തിന് ഉടൻ ഫിറ്റ്നസ് നൽകാൻ മുഖ്യമന്ത്രി, ഗതാഗത വകുപ്പ് മന്ത്രി, ട്രാൻസ്പോർട്ട് സെക്രട്ടറി അടിയന്തിരമായി ഇടപെടണമെന്ന് പെരിക്കല്ലൂർ ബസ്സ് പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. യോഗത്തിൽ ജോസ് നെല്ലേടം അദ്ധ്യക്ഷത വഹിച്ചു. സുനിൽ വാഴയ്ക്കൽ, സാബു ശിശിരം, ഗിരീഷ് കുമാർ ജി.ജി, സന്തോഷ് എ.ജെ, ഷിബി തമ്പാൻ, മെൽബിൻ പാറത്തോട്ടായിൽ എന്നിവർ സംസാരിച്ചു.






Leave a Reply