August 3, 2026

വാറ്റു കേന്ദ്രം കണ്ടെത്തി നശിപ്പിച്ചു

0
IMG_20230820_090907.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി : സുൽത്താൻ ബത്തേരി എക്സൈസ് റേഞ്ച് പാർട്ടി ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ റെയ്ഡിൽ സുൽത്താൻ ബത്തേരി നൂൽപ്പുഴ പുത്തൂർ കോളനി ഭാഗത്ത് കാട്ടിനുള്ളിൽ സൂക്ഷിച്ചിരുന്ന 260 ലിറ്റർ വാഷ് കണ്ടെടുത്ത് അബ്കാരി കേസെടുത്തു . പ്രതിയെക്കുറിച്ച് അന്വേഷണം നടത്തി വരുന്നു. റെയിഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ബാബുരാജ് കെ ബി,പ്രിവന്റിവ് ഓഫീസർ വിജയകുമാർ കെ വി , സിവിൽ എക്സൈസ് ഓഫീസർമാരായ ചാൾസ്ക്കുട്ടി , ദിനീഷ് എം എസ് , വിഷ്ണു കെ കെ ,വനിതാ സിവിൽ എക്‌സൈസ് ഓഫീസർ സുദിവ്യ ഭായ്, തൊട്ടാമൂല ഫോറെസ്റ്റ് സെക്ഷൻ വാച്ചർ സോമൻ എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *