May 20, 2024

കെ എസ് ആർ ടി സി ജീവനക്കാരുടെ ശമ്പളം ഉടൻ നൽകണം: സംയുക്ത പാസഞ്ചേഴ്സ് അസ്സോസിയേഷൻ

0
20230819 195552.jpg
 പെരിക്കല്ലൂർ: സ്ലീപ്പർ ബസ്, ജംഗിൾ സഫാരി, കൊറിയർ, ബി.ടി.സി ഈ മേഖലകളിലെല്ലാം വൻ വരുമാനമാണ് കെ എസ് ആർ ടി സിക്ക് ലഭിച്ചിരിക്കുന്നത്. ജീവനക്കാർ ഉറക്കം നഷ്ടപ്പെട്ടപ്പെടുത്തിയും  ഒത്തിരി കഷ്ടപ്പെട്ടുമാണ്  വരുമാനം വർദ്ധിപ്പിച്ചത്.  ജൂലൈ മാസത്തെ ശമ്പളം നാളിതുവരെയായിട്ടും നൽകിയിട്ടില്ല. ജീവനക്കാർ കോർപ്പറേഷനോട് കാണിക്കുന്ന പ്രതിബന്ധത മാനേജ്മെൻ്റ്റ് ജീവനക്കാരോടും അവരുടെ കുംടുംബങ്ങളോടും കാണിക്കണം. കറണ്ട് ബിൽ, കുട്ടികളുടെ പഠനം, കുടുംബചിലവ് ഇതിനെല്ലാം  ജീവനക്കാർ നട്ടം തിരിയുകയാണ്.കെ എസ് ആർ ടി സി ജീവനക്കാരുടെ റേഷൻ കാർഡ് ദാരിദ്ര രേഖയ്ക്ക് താഴെ ഉൾപ്പെടുത്താൻ സർക്കാർ  ശ്രമം നടത്തണമെന്നും കെ എസ് ആർ ടി സി ജീവനക്കാരുടെ ശമ്പളം ഉടൻ നൽകാൻ മുഖ്യമന്ത്രി ഇടപെടണമെന്നും കെ എസ് ആർ ടി സി ലെ 400 കോടി അഴിമതി നടത്തിയ ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കാനും , ഇയാളുടെ സാമ്പത്തിക സ്രോതസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ അന്വേഷിക്കുകയും, സർവ്വീസിൽ നിന്നും പിരിച്ചു വിടുകയും ചെയ്യണമെന്ന് സംയുക്ത പാസഞ്ചേഴ്സ് അസ്സോസിയേഷൻ ആവശ്യപ്പെട്ടു. യോഗത്തിൽ ജോസ് നെല്ലേടം അദ്ധ്യക്ഷത വഹിച്ചു. സുനിൽ വാഴയ്ക്കൽ,സാബു ശിശിരം, മെൽബിൻ പാറത്തോട്ടായിൽ എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *