May 20, 2024

റെയില്‍ യാത്രാ നിരക്കില്‍ വയോജനങ്ങള്‍ക്കുണ്ടായിരുന്ന ഇളവ് പുന:സ്ഥാപിക്കുക – സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്‌സ് അസ്സോസിയേഷന്‍

0
20230820 195027.jpg
 കല്‍പ്പറ്റ : റെയില്‍ യാത്രാ നിരക്കില്‍ സ്ത്രീകള്‍ക്ക് 50 ശതമാനവും പുരുഷന്‍മ്മാര്‍ക്ക് 40 ശതമാനവും ഉണ്ടായിരുന്ന ഇളവ്‌കോവിഡ് കാലത്ത് നിര്‍ത്തല്‍ ചെയ്ത ഈ ഇളവ് പുന:സ്ഥാപിക്കപ്പെട്ടിട്ടില്ല. നിര്‍ത്തല്‍ ചെയ്ത ഈ ഇളവ് പുന:സ്ഥാപിക്കണമെന്ന പ്രമേയം, സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്‌സ് അസ്സോസിയേഷന്‍ കല്‍പ്പറ്റ മുനിസിപ്പല്‍ സമ്മേളനം പ്രമേയ ത്തിലൂടെ അധികൃതരോടാവശ്യപ്പെട്ടു. കല്‍പറ്റ എന്‍ജി ഒ യൂണിയല്‍ ഹാളില്‍ വച്ച് ചേര്‍ന്ന സമ്മേളനം കല്‍പ്പറ്റ മുനിസിപ്പല്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ.ശിവരാമന്‍ ഉദ്ഘാടനം ചെയ്തു. പി. അപ്പന്‍ നമ്പ്യാര്‍ അധ്യക്ഷനായിരുന്നു. പുതിയഭാരവാഹികളായി പി. അപ്പന്‍ നമ്പ്യാര്‍ (പ്രസിഡന്റ്) , എം.ടി. ഫിലിപ്പ് (സെക്രട്ടറി , പി.ആര്‍. ശശികുമാര്‍ ( ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.ജില്ലാ കമ്മിറ്റിയംഗങ്ങളായി ജെ.ആന്റണി, ജി.ചന്തുക്കുട്ടി, പി.പി. അനിത ( വനിതാ ജില്ലാ കണ്‍വീനര്‍ ), പി.ആര്‍. ശശികുമാര്‍ , ജൂഡ് കുര്യന്‍, പി. സൈനുദ്ദീന്‍, എ. അലിന്‍ കല്‍പ്പറ്റ , പി.പ്രസന്നകുമാര്‍ എന്നിവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *