May 20, 2024

ന്യൂനപക്ഷ പീഡനത്തിനുവേണ്ടി നിയമഭേദഗതി നടത്തുന്നത് കരുതിയിരിക്കുക; ഐ എസ് എം

0
20230820 195144.jpg
കൽപ്പറ്റ : ന്യൂനപക്ഷങ്ങളെ വിശിഷ്യാ മുസ്ലീങ്ങളെ ശത്രുപക്ഷത്ത് നിർത്തുന്നതിനുള്ള വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയമാണ് സംഘപരിവാരം നടത്തുന്നത്.ന്യൂനപക്ഷ പീഡനത്തിന് ഭരണസംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നതിനെ മതേതര സമൂഹം കരുതിയിരിക്കണമെന്ന് ഐ എസ് എം മർക്കസുദഅ് വ ജില്ലാ സമിതി സംഘടിപ്പിച്ച മഹിതം മാനവീയം പരിപാടി ആവശ്യപ്പെട്ടു.പൗരത്വ ഭേദഗതി, ഏക സിവിൽ കോഡ് എന്നിവയ്ക്ക് ശേഷം സിവിൽ ക്രിമിനൽ നിയമങ്ങളിൽ ഫാസിസം കൈ വെച്ചിരിക്കുകയാണ്. ഉന്നത റാങ്കിലുള്ള ഉദ്യോഗസ്ഥർ പ്രതിക്ക് മേൽ ചുമത്തിയിരുന്ന ശിക്ഷകൾ സാധാരണ പോലീസ് ഉദ്യോഗസ്ഥർക്ക് പോലും ചുമത്താനുള്ള പഴുതുകൾ നിയമഭേദഗതിയിലുണ്ട്. ന്യൂനപക്ഷങ്ങളെ ക്രൂരമായി തുറങ്കലിലടക്കാനുള്ള സംഘപരിവാറിന്റെ ഒളിയജണ്ടയുടെ ഭാഗമാണിതെന്ന് സംശയിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.
           ഐ എസ് എം സംസ്ഥാന പ്രസിഡണ്ട് സഹൽ കെ ഉദ്ഘാടനം ചെയ്തു . ഐ എസ് എം ജില്ലാ പ്രസിഡണ്ട് ഹാസിൽ കുട്ടമംഗലം അധ്യക്ഷനായിരുന്നു.കെ എൻ എം ജില്ലാ പ്രസിഡണ്ട് അബ്ദുസലീം മേപ്പാടി, മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് നവാസ് എംപി, ഡിവൈഎഫ്ഐ ജില്ലാ ട്രഷറർ ജിതിൻ കെ. ആർ , യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി രോഹിത് ബോധി ,ഐ എസ് എം സംസ്ഥാന പ്രവർത്തകസമിതിയംഗം റിഹാസ് പുലാമന്തോൾ, മഷൂദ് മേപ്പാടി,മുഫ്‌ലിഹ് കെ എന്നിവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *