രാജീവ് ഗാന്ധിയെ അനുസ്മരിച്ചു
കല്‍പ്പറ്റ : ആധുനിക ഇന്ത്യയുടെ മുഖ്യ ശില്‍പികളിലൊരാളായ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 79 ?0 ജന്മ വാര്‍ഷിക ദിനത്തില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ അനുസ്മരണം നടത്തി. രാജ്യത്തിന്റെ ഐഖ്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി ബലിയര്‍പ്പിച്ച നേതാവും ശാസ്ത്ര സാങ്കേതിക രംഗത്ത് ഇന്ത്യയുടെ മുഖവുമായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ഭാവി രൂപപ്പെടുത്തുന്നതില്‍ അദ്ദേഹത്തിന്റെ പുരോഗമനപരമായ കാഴ്ചപ്പാടും യുവത്വം തുളുമ്പിയ നേതൃത്വവും വഹിച്ച നിര്‍ണായക പങ്കിനെ രാഷ്ട്രം നന്ദിയോടെ സ്മരിക്കുന്നു. യുവാക്കളുടെ ശാക്തീകരണത്തിനും വിദ്യാഭ്യാസ പരിഷ്‌കരണങ്ങള്‍ക്കും സാങ്കേതിക പുരോഗതിക്കും വേണ്ടി രാജീവ് ഗാന്ധി കൊണ്ടുവന്ന പരിഷ്‌ക്കാരങ്ങള്‍ ശാസ്ത്ര-സാങ്കേതിക-വിവരസാങ്കേതിക രംഗത്ത് ഒരു പുതിയ കുതിച്ചുചാട്ടത്തിന് ഇന്ത്യക്ക് കരുത്ത് നല്‍കി.ഡി.സി.സി. പ്രസിഡണ്ട് എന്‍.ഡി. അപ്പച്ചന്‍ അനുസ്മരണ പ്രഭാഷണം നടത്തി. കെ.വി. പോക്കര്‍ ഹാജി, വി.എ. മജീദ്, എം.എ. ജോസഫ്, ജി. വിജയമ്മ, പോള്‍സണ്‍ കൂവക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.






Leave a Reply