പ്രീ മാരിറ്റൽ കോഴ്സിന്റെ ഭാഗമായി രക്ഷിതാക്കൾക്കൾക്ക് ക്ലാസുകൾ സംഘടിപ്പിച്ചു
തലപ്പുഴ :ചുങ്കം സുന്നി മഹല്ല് ഫെഡറേഷൻ നടപ്പിലാക്കുന്ന പ്രീ മാരിറ്റൽ കോഴ്സിന്റെ ഭാഗമായി രക്ഷിതാക്കൾക്കുള്ള ക്ലാസ്സിന്റെ തവിഞ്ഞാൽ പഞ്ചായത്ത് തല ഉദ്ഘാടനം എസ്.എം.എഫ് ജില്ലാ സെക്രട്ടറി അലിബ്രാൻ നിർവഹിച്ചു.
നൗഫൽ മാസ്റ്റർ വാകേരി ക്ലാസ്സെടുത്തു . മഹല്ല് ഖതീബ് നവാസ് ദാരിമി പ്രാർത്ഥന നടത്തി. ചടങ്ങിൽ യൂസഫ് ഫൈസി വളാട് അധ്യക്ഷത വഹിച്ചു .എ .കെ അബ്ദുറഹ്മാൻ, റസാഖ് ചിറക്കര, സാദിഖ് മക്കിമല സംസാരിച്ചു മുജീബ് ചുങ്കം സ്വാഗതവും എം. അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു.






Leave a Reply