ബോർഡ് മീറ്റിംഗ് ബഹിഷ്കരിച്ചു കൊണ്ട് യു. ഡി. എഫ്. അംഗങ്ങൾ പ്രകടനവും, പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണയും നടത്തി
വെള്ളമുണ്ട: വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് ബോർഡ് മീറ്റിംഗിൽ അജണ്ടയിലില്ലാത്ത കാര്യങ്ങൾ ചർച്ചക്കെടുത്തപ്പോൾ അത് ചോദ്യം ചെയ്ത യു. ഡി. എഫ്. അംഗങ്ങളെ അപമാനിക്കുന്ന തരത്തിൽ സംസാരിക്കുകയും, സ്വജനപക്ഷ പാത മായി പെരുമാറുകയും ചെയ്ത പഞ്ചായത്ത് വൈസ് പ്രഡിഡന്റ്നെതിരെ യു. ഡി. എഫ്. അംഗങ്ങൾ പ്രതിഷേധിച്ചു. ബോർഡ് മീറ്റിംഗ് ബഹിഷ്കരിച്ചു കൊണ്ട് യു. ഡി. എഫ്. അംഗങ്ങൾ പ്രകടനവും, പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണയും നടത്തി. മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി ഉസ്മാൻ പള്ളിയാൽ, യൂത്ത് ലീഗ് മണ്ഡലം ട്രെഷറർ അസീസ് വെള്ളമുണ്ട, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ കൊടുവേരി അമ്മദ്,നിസാർ കൊടക്കാടു,കെ. കെ. സി. മൈമൂന, റംല മുഹമ്മദ്, സൗദ നൗഷാദ്,ഷൈജി ഷിബു, എം. ലതിക തുടങ്ങിയവർ സംസാരിച്ചു.





Leave a Reply