June 20, 2026

കബനിക്കായ് വയനാട്; മാപ്പത്തോണ്‍ അവതരിപ്പിച്ചു

0
IMG_20230821_182416.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : കബനിക്കായ് വയനാട് ക്യാമ്പയിനിന്റെ ഭാഗമായി പൊഴുതന പഞ്ചായത്തില്‍ മാപ്പത്തോണ്‍ അവതരണവും ആസൂത്രണവും നടത്തി. പൊഴുതന ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്ന സ്റ്റെഫി ഉദ്ഘാടനം ചെയ്തു. മാപ്പത്തോണ്‍ സാങ്കേതികതയെക്കുറിച്ചും പൊഴുതന പഞ്ചായത്തിലെ നീര്‍ച്ചാലുകളുടെ മാപ്പിംഗ് പ്രവര്‍ത്തനങ്ങളെക്കുറിച്ചും നവകേരളം കര്‍മ്മ പദ്ധതി റിസോഴ്സ് പേഴ്സണ്‍ മൃദുല ദാസ് വിശദീകരിച്ചു. പൊഴുതന പഞ്ചായത്തില്‍ കബനിക്കായ് വയനാട് പദ്ധതിയില്‍ ചെയ്യാന്‍ കഴിയുന്ന പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. യോഗത്തില്‍ വൈസ് പ്രസിഡന്റ് കെ.വി ബാബു, സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍, വാര്‍ഡുമെമ്പര്‍മാര്‍, ഉദ്യോഗസ്ഥര്‍, കുടുംബശ്രീ പ്രതിനിധികള്‍, ഹരിത കര്‍മ്മ സേന, നവകേരളം കര്‍മ്മ പദ്ധതി റിസോഴ്സ് പേഴ്സണ്‍മാര്‍, ഇന്റേണ്‍സ് തുടങ്ങിയവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *