‘ഭൂമിയുടെ കുട’; വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു
തോണിച്ചാൽ: അന്താരാഷ്ട്ര ഓസോൺ ദിനാചരണത്തിന്റെ ഭാഗമായി എമ്മാവുസ് വില്ല സ്പെഷ്യൽ സ്കൂളിലെ നല്ലപാഠത്തിന്റെ ഭാഗമായി ‘ഭൂമിയുടെ കുട’ എന്ന വിഷയത്തിൽ വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു. ഓസോൺ പാളിയുടെ പ്രാധാന്യത്തെക്കുറിച്ചും പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ചും കുട്ടികളിൽ അവബോധം വളർത്തുകയാണ് മത്സരത്തിലൂടെ ലക്ഷ്യമാക്കിയത്.
നല്ല പാഠം കോ. ഓർഡിനേറ്റർസ് സി. ജോഫി, ഷൈനി എന്നിവർ നേതൃത്വം നൽകി.





Leave a Reply