September 16, 2026

വിവാഹങ്ങളിലെ അനാചാരങ്ങൾ ഒഴിവാക്കുക മൂസക്കോയമുസ്ലിയാർ

0
eiP5VC979750.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം : ഇസ്ലാമിൽ വളരെ പവിത്രമാണ് വിവാഹമെന്നും അതിൻറെ വിശുദ്ധിയെ നശിപ്പിക്കും വിധം ഇന്ന് കണ്ടു വരുന്ന വിവാഹ അനാചാര ത്തിനെതിരെ സമുദായംമുന്നിട്ടിറങ്ങണമെന്നും കേന്ദ്ര മുശാവറ അംഗം വി മുസക്കോയ ഉസ്താത് പറഞ്ഞു. പനമരം പഞ്ചായത്തിലെ പ്രീ മാരിറ്റൽ കോഴ്സിൻറെ മുന്നോടിയായുള്ള രക്ഷിധാക്കളുടെ ക്ലാസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ് എം എഫ്  ജില്ലാ സെക്രട്ടറി അലി ബ്രാൻ ഉദ്ഘാടനം  ചെയ്തു. എസ് എം എഫ്   പഞ്ചായത്ത് പ്രസിഡണ്ട് ഉമർ ഹാജി നീരട്ടാടി അദ്ധ്യക്ഷം വഹിച്ചു.നൗഫൽ മാസ്റ്റർ ക്ലാസെടുത്തു.   കോട്ടോക്കാൻ സൂപ്പിഹാജി ആയാർ മൊയ്തു ഹാജി ഇസമായിൽ ദാരിമി മഹല്ലു പ്രസിഡണ്ട് അമ്മദ് സി എച്ച് ട്രഷറർ തുഫൈൻ കോമ്പി എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി സലിം ആറങ്ങാടൻ സ്വാഗതം പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *