May 20, 2024

പൂക്കോട് തടാകം റോഡ് ചളിയും കുളവും

0
Img 20230823 110742.jpg
വൈ​ത്തി​രി: വി​നോ​ദസ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ പൂ​ക്കോ​ട് ത​ടാ​ക​ത്തി​ലേ​ക്കു​ള്ള റോ​ഡ് പൊ​ളി​ഞ്ഞി​ട്ട് മാ​സ​ങ്ങ​ളാ​യി. കുഴികളും ചളിയും വെള്ളവുമാണ് റോഡിൽ മുഴുവൻ. ഇക്കാര്യത്തിൽതി​രി​ഞ്ഞുനോ​ക്കാ​തെയാണ് അ​ധി​കൃ​ത​ർ.
ത​ടാ​ക​ത്തി​ലെ​ത്തു​ന്ന നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കു​ന്ന റോ​ഡു​ക​ളാ​ണ് ത​ക​ർ​ന്ന​ത്. ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വ​രു​മാ​ന​മു​ള്ള വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​ണ് പൂ​ക്കോ​ട് ത​ടാ​കം. വി​നോ​ദ സ​ഞ്ചാ​രി​ക​ൾ ആ​ദ്യം എ​ത്തു​ന്ന​തും പൂ​ക്കോ​ട് ത​ടാ​ക​ത്തി​ലാ​ണ്. ദി​നേ​ന ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ വ​രു​മാ​ന​മു​ള്ള പൂ​ക്കോ​ട് ത​ടാ​കം ജി​ല്ല ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ലി​ന്റെ കീ​ഴി​ലാ​ണ്. റോ​ഡു​ക​ൾ പി.​ഡ​ബ്ല്യു.​ഡി ആ​ണ് നി​ർ​മി​ച്ച​തെ​ങ്കി​ലും ഇ​തി​ന്റ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും മ​റ്റും വൈ​ത്തി​രി പ​ഞ്ചാ​യ​ത്തി​ന്റെ ബാ​ധ്യ​ത​യാ​ണ്. എ​ന്നാ​ൽ, ഡി.​ടി.​പി.​സി റോ​ഡു​ക​ൾ ന​ന്നാ​ക​ണ​മെ​ന്ന നി​ല​പാ​ടി​ലാ​ണ് പ​ഞ്ചാ​യ​ത്ത്. ത​ളി​പ്പു​ഴ നി​ന്നും ത​ടാ​കം വ​രെ​യു​ള്ള ഭാ​ഗ​ത്താ​ണ് റോ​ഡു​ക​ൾ കൂ​ടു​ത​ൽ ദു​ഷ്ക​ര​മാ​യി​ട്ടു​ള്ള​ത്. ത​ടാ​ക​ത്തി​ൽ​നി​ന്നും പാ​ർ​ക്കി​ങ് ഏ​രി​യ വ​രെ​യും റോ​ഡു​ക​ൾ ശോ​ച​നീ​യാ​വ​സ്ഥ​യി​ലാ​ണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *