October 9, 2026

മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കത്തയച്ച് അഞ്ചുകുന്ന് അൽബിർ വിദ്യാർത്ഥികൾ; ലോക തപാൽ ദിനം ആഘോഷിച്ചു

0
WhatsApp Image 2026-10-09 at 8.27.24 PM
By ന്യൂസ് വയനാട് ബ്യൂറോ

​അഞ്ചുകുന്ന്: ലോക തപാൽ ദിനാചരണത്തിന്റെ ഭാഗമായി വേറിട്ട പരിപാടികളുമായി അഞ്ചുകുന്ന് അൽബിർ സ്കൂളിലെ വിദ്യാർത്ഥികൾ. ഓപ്പറേഷൻ തൂഫാൻ വിജയകരമായി നടപ്പാക്കിയതിനെ പ്രശംസിച്ചുകൊണ്ട് കുട്ടികൾ മുഖ്യമന്ത്രിമാർക്കും ആഭ്യന്തര മന്ത്രിക്കും കത്തയച്ചു. കൂടാതെ തപാൽ ദിനത്തിൽ കുട്ടികൾ പരസ്പരം സ്നേഹാശംസകൾ കൈമാറി കത്തുകൾ അയക്കുകയും ചെയ്തു.

​തപാൽ ദിനത്തിൽ അഞ്ചുകുന്ന് പോസ്റ്റ് ഓഫീസിലെത്തിയ വിദ്യാർത്ഥികൾ തപാൽ സംവിധാനങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ചും പോസ്റ്റ്മാന്റെ സേവനങ്ങളെക്കുറിച്ചും നേരിട്ട് കണ്ട് മനസ്സിലാക്കി. ചടങ്ങിൽ പോസ്റ്റ് മാസ്റ്റർ വേണുരാജനെ കുട്ടികൾ ആദരിച്ചു. ഇൻലന്റ് ലെറ്റർ, പോസ്റ്റ് കാർഡ്, എയർ മെയിൽ തുടങ്ങിയ വിവിധ തപാൽ മാധ്യമങ്ങളും കുട്ടികൾ നേരിട്ട് കണ്ട് തൊട്ടറിഞ്ഞു.

​അധ്യാപികമാരായ ഷബ്‌ന സി, റംല എം. എം, ഹസ്‌ന ഷെറിൻ, റൈസ ബാനു, സ്കൂൾ കോർഡിനേറ്റർ ഇബ്രാഹിം മാസ്റ്റർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *