May 31, 2026

മുതിർന്ന പത്രപ്രവർത്തകരുടെ ആവശ്യങ്ങൾ ; മുഖ്യമന്ത്രി ഉന്നതതല യോഗം വിളിക്കണം – സീനിയർ ജർണലിസ്റ്റ് ഫോറം

0
IMG_20230823_191635.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: മുതിർന്ന പത്രപ്രവർത്തകരുടെ വിവിധ ആവശ്യങ്ങൾക്ക് പരിഹാരം കാണുന്നതിന് മുഖ്യമന്ത്രി താമസിയാതെ ഉന്നതതല യോഗം വിളിച്ചു കൂട്ടണമെന്ന് സീനിയർ ജർണലിസ്റ്റ് ഫോറം കേരള ജില്ലാ  സമ്മേളനം ആവശ്യപ്പെട്ടു. പെൻഷൻ, പെൻഷൻ കുടിശ്ശിക, ആശ്രിത പെൻഷൻ വർദ്ധന തുടങ്ങിയ ഈ മേഖലയിലെ ഒട്ടേറെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടേണ്ടതുണ്ടെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി.
കൈനാട്ടി പത്മപ്രഭ ഗ്രന്ഥാലയ ഹാളിൽ നടന്ന സമ്മേളനത്തിൽ പ്രസിഡൻറ് ടി.വി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ. പി. വിജയകുമാർ ഉദ്ഘാടനം ചെയ്തു.  മുതിർന്ന പത്രപ്രവർത്തകരുടെ പെൻഷൻ ആനുകൂല്യങ്ങൾക്കാവശ്യമായ  ഫണ്ട് ബജറ്റിൽ പ്രത്യേകം അനുവദിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. നവമ്പർ 3, 4, 5 തീയതികളിൽ കണ്ണൂരിൽ നടക്കുന്ന  സംസ്ഥാന സമ്മേളനത്തിൽ ജില്ലയിലെ മുഴുവൻ മെമ്പർമാരെയും പങ്കെടുപ്പിക്കാൻ തീരുമാനിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പി.കെ.അബ്ദുൽ അസീസ്, വൈസ് പ്രസിഡന്റ് പി.രാജഗോപാലൻ, സെക്രട്ടറി പ്രദീപ് മാനന്തവാടി പ്രസംഗിച്ചു.
ചിത്രം.
സീനിയർ ജർണലിസ്റ്റ് ഫോറം കേരളയുടെ ജില്ലാ സമ്മേളനം പത്മപ്രഭാ ഗ്രന്ഥാലയത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. വിജയകുമാർ ഉദ്ഘാടനം ചെയ്യുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *