May 31, 2026

ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് നടത്തി

0
IMG_20230824_114707.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: കല്‍പ്പറ്റജി.വി.എച്ച്.എസ്.എസ് വി.എച്ച്.എസ്. വിഭാഗം ഫ്‌ളോറിക്കള്‍ച്ചര്‍, ഗാര്‍ഡനര്‍ കോഴ്‌സുകളുടേയും നാഷണല്‍ സര്‍വീസ് സ്‌കീമിന്റേയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് കല്‍പ്പറ്റ മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ. ശിവരാമന്‍ ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ ആറ് ഗ്രൂപ്പുകളായി തിരിഞ്ഞ് ആറ് ബഡുകളിലായി പരിപാലിച്ചാണ് പൂന്തോട്ടം തയ്യാറാക്കിയത്. വി.എച്ച്.എസ്.ഇ. പ്രിന്‍സിപ്പാള്‍ സിന്ധു ഡി.കെ., കല്‍പ്പറ്റ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഷെറിന്‍ വുള്ളര്‍, കൃഷി ഓഫീസര്‍ അഖില്‍.പി എന്നിവര്‍ സന്നിഹിതരായിരുന്നുഎന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ ശ്രീജിത്ത് വാകേരി, നിമിഷ കെ.കെ., അര്‍ച്ചന സന്തോഷ്, അനീറ്റ ജൂഡി കുര്യന്‍, കൃഷ്ണപ്രിയ എം.പി., ആന്റണി വി.വി., കനീഷ് സി.കെ. എന്നിവര്‍ നേതൃത്വം നല്‍കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *