May 20, 2024

ബാങ്കേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു

0
Img 20230824 115423.jpg
 മാനന്തവാടി:  മാനന്തവാടി ബ്ലോക്ക്തലത്തിലുള്ള ബാങ്കേഴ്‌സ് മീറ്റും നബാര്‍ഡിന്റെ നേതൃത്വത്തില്‍ ബാങ്കേഴ്‌സ് സെന്‍സിറ്റൈസേഷന്‍ ക്ലാസ്സുകളും സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ ബിബിന്‍ മോഹന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ നബാര്‍ഡ് അസിസ്റ്റന്റ് മാനേജര്‍ വി. ജിഷ ത്രൈമാസ അവലോകനം നടത്തി. മാനന്തവാടി ബ്ലോക്കില്‍ ബാങ്കുകള്‍ 419.58 കോടിയോളം രൂപ വായ്പയിനത്തില്‍ നല്‍കി. നടപ്പ് സാമ്പത്തിക വര്‍ഷം ലക്ഷ്യത്തിന്റെ 25.97 ശതമാനം ഈ ത്രൈമാസത്തില്‍ ബാങ്കുകള്‍ വിതരണം ചെയ്തു. വ്യവസായ ഓഫീസര്‍ അര്‍ച്ചന ആനന്ദ് വകുപ്പിന്റെ വിവിധ സ്‌കീമുകളെക്കുറിച്ച് സംസാരിച്ചു. കാര്‍ഷിക വകുപ്പിന്റെ സ്‌കീമുകളെകുറിച്ച് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഡോക്ടര്‍ വി.ആര്‍ അനില്‍കുമാര്‍ വിശദീകരിച്ചു. 'സുരക്ഷാ 2023' ക്യാമ്പെയിനിന്റെ ഭാഗമായി നടത്തിവരുന്ന സാമൂഹിക സുരക്ഷ പദ്ധതികളുടെ അവലോകനവും നടത്തി. ബ്ലോക്കിലെ സാമ്പത്തിക സാക്ഷരതാ കൗണ്‍സിലര്‍ സുബ്രഹ്‌മണ്യന്‍ സാമൂഹിക സുരക്ഷ ക്യാമ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ വിവരിച്ചു. ബ്ലോക്കില്‍ നിലവില്‍ തിരുനെല്ലി, എടവക, തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തുകളില്‍ 90 ശതമാനത്തിനു മുകളില്‍ ജനങ്ങള്‍ അംഗങ്ങളായി. വെള്ളമുണ്ട, തവിഞ്ഞാല്‍ പഞ്ചായത്തുകളില്‍ നടപ്പിലാക്കുന്ന സാമൂഹിക സുരക്ഷാ പദ്ധതികളും വിലയിരുത്തി. നബാര്‍ഡിന്റെ സെന്‍സിറ്റൈസേഷന്‍ ക്ലാസിന്റെ ഭാഗമായി യന്ത്രവത്കൃത കൃഷിയുടെ സാധ്യതകളും വിവിധ കാര്‍ഷിക യന്ത്രങ്ങള്‍ക്കുള്ള സബ്സിഡികളെക്കുറിച്ചും അഗ്രി എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ട്‌മെന്റിലെ യൂനസും മണ്ണ് സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കെ. അരുണും ക്ലാസ്സെടുത്തു. മുള കൃഷിയെക്കുറിച്ചും വയനാട്ടില്‍ അതിന്റെ സാധ്യതകളും ഉപയോഗവും സംബന്ധിച്ച് ഉറവ് സി.ഇ.ഒ ടോണി പോള്‍ വിശദീകരിച്ചു. 
നബാര്‍ഡും ലീഡ് ബാങ്കും സംയുക്തമായി സംസ്ഥാന അവാര്‍ഡ് ജേതാവും മികച്ച സംരഭകയുമായ ലില്ലി മാത്യുവിനെയയും ട്യൂബര്‍ മാന്‍ എന്നു വിശേഷിപ്പിക്കുന്ന ഷാജി കേതാരത്തേയും ചടങ്ങില്‍ അനുമോദിച്ചു. ബ്ലോക്ക് കണ്‍വീനറായ മാനന്തവാടി കാനറാബാങ്ക് ചീഫ് മാനേജര്‍ ആനന്ദ നായിക്, ബാങ്ക് പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *