May 31, 2026

മുട്ടിൽ 500 ഗ്രാം കഞ്ചാവുമായി യുവാക്കൾ പിടിയിൽ

0
20230827_095836.jpg
By ന്യൂസ് വയനാട് ബ്യൂറോ
 മുട്ടിൽ : വൈത്തിരി താലൂക്കിൽ മുട്ടിൽ കുട്ടമംഗലം എടത്തറവയൽ ഭാഗത്ത് ഹുസൈൻ കെ.സി എന്നയാളുടെ ഷെഡിൽ 500 ഗ്രാം കഞ്ചാവ് ചില്ലറ വിൽപ്പന നടത്തുന്നതിനായി ചെറിയ പോളിത്തീൻ കവറുകളിലാക്കുന്നതിനിടയിൽ നാല് യുവാക്കൾ എക്സൈസിന്റെ പിടിയിലായി.
 ഉസൈൻ കെ.സി, ( 30) ചാലിൽ വീട് കുഞ്ഞുണ്ണിപ്പടി മാണ്ടാട് , ഇർഷാദ് ഖാൻ (22) ഒതുവ പറമ്പിൽ വീട് ', മാണ്ടാട് , ജംഷീർ പി പി ,(26) പുത്തൻപുരക്കൽ വീട് കുട്ടമംഗലം -എടത്തറ മാണ്ടാട് പി ഓ , സഞ്ജിത് സമാന്‍ പി ( 22) കുട്ടമംഗലം -എടത്തറ വയൽ ഭാഗം, മാണ്ടാട് പി ഓ , , എന്നിവരെയാണ് കൽപ്പറ്റ എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പി.ബാബു രാജും സംഘവും അറസ്റ്റ് ചെയ്ത് കേസെടുത്തിട്ടുള്ളത്. സംഘത്തിൽ പ്രിവന്റീവ് ഓഫീസർ അജീഷ് ടി.ബി ,സിവിൽ എക്സൈസ് ഓഫീസർ മാരായ റഷീദ് കെ , സുധീഷ് കെ കെ ,സുദീപ് ജയ്മോൻ, ഡ്രൈവർ അബ്ദുറഹിമാൻ 
എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *