ഓട്ടോയും കാറും കൂട്ടിയിടിച്ച് ആറുപേർക്ക് പരിക്ക്
.
അമ്പലവയൽ: ഓട്ടോയും കാറും കൂട്ടിയിടിച്ച് ആറുപേർക്ക് പരിക്ക്. അമ്പലവയൽറസ്റ്റ് ഹൗസിന് പരിസരത്താണ് അപകടം. ഓട്ടോയിൽ യാത്ര ചെയ്തിരുന്നവർ റസ്റ്റ് ഹൗസിന് പരിസരത്ത് ഉള്ളവരാണ്. ഇവരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ്, മേപ്പാടി വിംസ് ആശുപത്രി എന്നിവിടങ്ങളിലേക്ക് കൊണ്ടുപോയി. ചുള്ളിയോട് അഞ്ചാംമൈൽ സ്വദേശികളായ രണ്ടുപേരെ അമ്പലവയൽ സെൻ്റ്. മാർട്ടിൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.






Leave a Reply