September 16, 2026

വ്യാപാരി സ്വാശ്രയ സംഘം കുടുംബ സംഗമവും ഹപ്രൂട്ട്സ് ലോഗോ പ്രകാശനവും സംഘടിപ്പിച്ചു

0
20230831_204539.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: വ്യാപാരി സ്വാശ്രയ സംഘം കുടുംബ സംഗമവും ഹപ്രൂട്ട്സ് ലോഗോ പ്രകാശനവും നടത്തപ്പെട്ടു.മൂന്ന് വർഷത്തോളമായി പ്രവർത്തിക്കുന്ന മാനനന്തവാടി വ്യാപാരി സ്വാശ്രയ സംഘമാണ് പുതിയ ന്യൂ തന പദ്ധതികൾ നടപ്പിലാക്കാനായി രംഗത്തെത്തിയിട്ടുള്ളത്.ഹപ്രൂട്ട്സ് എന്ന പേരിൽ നാടൻ ബേക്കറി വിഭവങ്ങൾ വിപണിയിലിറക്കുന്നതിൻ്റെ ഭാഗമായി ലോഗോ പ്രകാശനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജെസ്റ്റിൻ ബേബി നിർവ്വഹിച്ചു.സംഘം പ്രസിഡണ്ട് കെ.പൗലോസ് അദ്ധ്യക്ഷത വഹിച്ചു. കുടുംബ സംഗമം ഉൽഘാടനം അർബ്ബൻ ബോങ്ക് പ്രസിഡണ്ട് കെ.എം.വർക്കി മാസ്റ്റർ നിർവ്വഹിച്ചു.വിവിധ മേഖലയിൽ കഴിവ് തെളിയിച്ച പ്രതിഭകളെ വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി വി.കെ. തുളസിദാസ് ആദരിച്ചു.കെ.പി.ശ്രീധരൻ, എം.ആർ.സുരേഷ്, കെ.പി.അബ്ദുൽ സലീം, എ.വി.മാത്യു, അബ്ദുൽ മുത്തലിബ്, അഖിൽ കെ പൗലോസ്, കെ.ജി.സുനിൽകുമാർ, മരിയ ഷാജി, സജിനി സംസാരിച്ചു. സുനിൽ കുമാർ സ്വാഗതവും നജ്മുദ്ദീൻ നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *