May 9, 2024

ശ്രീനാരായണ ഗുരു ജയന്തി ആഘോഷം കല്‍പ്പറ്റ യൂണിയനില്‍

0
20230831 210351.jpg
കല്‍പ്പറ്റ-: യൂണിയന്‍ ഓഫീസില്‍  വനിതാസംഗം യൂത്ത് മുവമെന്റ് യൂണിയന്‍ കൗൺസിൽ  എന്നിവയുടെ സംയുക്തബിമുഖ്യത്തില്‍ പ്രാര്‍ത്ഥനയ്ഞ്ഞം ഗുരുദേവസന്ദേശം നല്‍കല്‍ എന്നീ പരിപാടികള്‍ നടത്തി. പ്രാര്‍ത്ഥന യഞ്ഞം ഡോക്ടര്‍ പി. സംഗീത ഉദ്ഘാടനം  ചെയ്തു. യൂണിയന്‍ പ്രസിഡന്റ്. കെ . ആർ . കൃഷ്ണന്‍ പതാക ഉയര്‍ത്തി. യൂണിയന്‍ സെക്രട്ടറി എം . മോഹനന്‍ ജയന്തി ദിന സന്ദേശം നല്‍കി. എം . പി . പ്രകാശന്‍, പി . പ്രസ്സന്നകുമാര്‍, എൻ . മണിയ്യപ്പന്‍,, എന്നിവര്‍ പ്രസംഗിച്ചു. പടിഞ്ഞാറത്തറ ശാഖ യോഗത്തിലെ ജയന്തി ആഘോഷങ്ങള്‍ കല്‍പ്പറ്റ യൂണിയന്‍ സെക്രട്ടറി എം . മോഹനന്‍ ഉദ്ഘാടനം  ചെയ്തു. എസ് . പ്രഭോദ്കുമാര്‍ അധ്യാല്‍മിക പ്രഭാഷണം നടത്തി.ശാഖ പ്രസിഡന്റ് ഗിരീഷ്‌കുമാര്‍, പി.സി . സജി എം . മുകുന്ദന്‍, എം . കെ . ഉത്തമന്‍, എം . കെ . സന്തോഷ്‌കുമാര്‍, ശാന്ത വീരേന്ദ്രകുമാര്‍, എന്നിവര്‍ പ്രസംഘിച്ചു. പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ യോഗത്തില്‍ ആദരിച്ചു. അന്നദാനം പായസവിതരണം, വിവിധ കലാപരിപാടികള്‍ എന്നിവയും നടത്തി. കല്ലുപ്പാടി ശാഖ യോഗത്തില്‍ വിപുലമായ പരിപാടി കളോടെ ജയന്തി ദിനാഘോഷ പരിപാടികള്‍ നടത്തി. പരിപാടികളുടെ ഉദ്ഘാടനം  ടി . സിദ്ദിഖ്. എം . എൽ . എ . നിർവ്വഹിച്ചു . ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള ഉപഹാരങ്ങള്‍ വിതരണം, മുട്ടില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ശ്രീദേവി ബാബുവിനെ യോഗത്തില്‍ ആദരിച്ചു . കല്ലുപാടിയിലെ മുഴുവന്‍ ജനാവിഭാഗങ്ങള്‍ക്കും അന്നദാനവും പായസവിതരണവും നടത്തി. ടി . എൻ  പ്രകാശന്‍ അദ്യക്ഷത വഹിച്ചു. തരിയോട് ശാഖ യോഗത്തില്‍ കെ . കെ . വാസുദേവന്‍ പതാക ഉയര്‍ത്തുകയും അധ്യക്ഷത വഹിക്കുകയും  ചെയ്തു. കല്‍പ്പറ്റ യൂണിയന്‍ പ്രസിഡന്റ് കെ . ആർ  കൃഷ്ണന്‍ ആഘോഷപരിപാടികള്‍ ഉദ്ഘാടനം  ചെയ്തു. വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ എൻ . മണിയപ്പന്‍ ആദരിച്ചു. പി . ആർ . കൃഷ്ണദാസ്, ഓമനമാനിയപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും അന്നദാനവും നടത്തി. മീനങ്ങാടി ശാഖ യോഗത്തിലെ ഗുരുദേവ ആഘോഷ പരിപാടികള്‍ യോഗം ഡയറക്ടര്‍ സാജന്‍ പോരുന്നുക്കല്‍ ഉദ്ഘാടനം  ചെയ്തു. ഗുരുദേവ കൃദികളെ ആസ്പദമാക്കി യുള്ള വിവിധ നൃത്ത പരിപാടികളും അന്നദാനം, പായസവിതരണം എന്നിവയും നടത്തി. ശാഖ പ്രസിഡന്റ് ജയന്‍ നിരവത്തു അദ്യക്ഷനായിരുന്നു. കരനി ശാഖ യോഗത്തില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍കുള്ള എന്‍ഡോവ്‌മെന്റ് സമര്‍പ്പണം മുതിര്‍ന്ന അംഗങ്ങൾക്കുള്ള  ആദരവ് അര്‍പ്പിക്കല്‍, കുട്ടികള്‍ക്കായുള്ള വിവിധ കലാപരിപാടികള്‍ എന്നിവയും നടത്തി. ബിനു, ഗിജേഷ്, എംപി. മോഹനന്‍ അനസൂയ രവി എന്നിവര്‍ പ്രസംഗിച്ചു . വടുവന്‍ചാല്‍, നെല്ലാരച്ചാല്‍, വൈത്തിരി, കാപ്പികളം, പുറക്കടി, ചീക്കലൂര്‍ ശാഖ യോഗങ്ങളിലും തിരുവാതിരകളി, കയ്‌കൊട്ടിക്കളി, കലാകായിക മത്സരങ്ങള്‍ നടത്തിയും ഗുരുജയന്തി ആഘോഷ പരിപാടികള്‍ നടത്തി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *