September 11, 2026

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ കുടിശ്ശിക കാലാവധി നീട്ടി

0
IMG_20230913_064748.jpg
By ന്യൂസ് വയനാട് ബ്യൂറോ
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമെടുത്ത തൊഴിലാളികള്‍ക്ക് നിബന്ധനങ്ങള്‍ക്ക് വിധേയമായി കുടിശ്ശിക അടക്കുന്നതിനുള്ള കാലാവധി നവംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചു. 5 വര്‍ഷം വരെയുള്ള കുടിശ്ശികകള്‍ ജില്ലാ ഓഫീസറുടെ അനുമദിയോടെ അടക്കാം. 5 മുതല്‍ 10 വര്‍ഷം വരെയുള്ള കുടിശ്ശിക അടക്കാന്‍ തൊഴിലാളിയുടെ അപേക്ഷയും തൊഴിലുമ, ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ എന്നിവരുടെ സാക്ഷ്യപത്രത്തിന്റെയും അടിസ്ഥാനത്തില്‍ ബോര്‍ഡ് അനുമതിയോടു കൂടിയേ അടക്കാന്‍ സാധിക്കു.
കുടിശ്ശിക അടക്കാനുള്ള എല്ലാ തൊഴിലാളികളും ഈ അവസരം പരിവധി ഉപയോഗപ്പെടുത്തണമെന്ന്  ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ബോര്‍ഡ് സെര്‍വറില്‍ ഉണ്ടായ തകരാര്‍ പരിഹരിച്ചതിനാല്‍ ഉടമ, തൊഴിലാളി വിഹിതങ്ങള്‍ ഓണ്‍ലൈന്‍ ആയും അക്ഷയ കേന്ദ്രങ്ങള്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക് മുഖേനയും കുടിശ്ശിക അടക്കാം. ഫോണ്‍: 04936 206 355.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *