മിമിക്രി ആർട്ടിസ്റ്റ് ഉമ്മർ പൂപ്പറ്റയുടെ നിര്യാണത്തിൽ കെപിസിസി സംസ്കാര സാഹിതി അനുശോചിച്ചു
കൽപ്പറ്റ: കെപിസിസി സംസ്കാര സാഹിതി ജില്ലാ സെക്രട്ടറിയും പ്രശസ്ത മിമിക്രി ആർട്ടിസ്റ്റുമായ ഉമ്മർ പൂപ്പറ്റയുടെ നിര്യാണത്തിൽ കെപിസിസി സംസ്കാര സാഹിതി ജില്ലാ കമ്മിറ്റിയോഗം അനുശോചിച്ചു. ശബ്‌ദവും ഭാവവും സമന്വയിപ്പിച്ച് അനുകരണകലയിലൂടെ ജനഹൃദയങ്ങളിൽ ചിരിയും ചിന്തയും നൽകിയ കലാകാരനായിരുന്നു അദ്ദേഹമെന്ന് യോഗം അനുസ്‌മരിച്ചു. പ്രസിഡൻ്റ് സുരേഷ് ബാബു വാളൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സി കെ ജിതേഷ്, സുന്ദർരാജ് എടപ്പെട്ടി, കെ പത്മനാഭൻ, സലീം താഴത്തൂർ, അബ്രഹാം കെ മാത്യു, വന്ദന ഷാജു, ടി സതീഷ് കുമാർ, എൻ അബ്ദുൾ മജീദ്, സുജാത മഹാദേവൻ, ഷേർളി ജോസ്, ഗിരിജ സതീഷ്, വി സി സത്യൻ, ആൻ്റണി ചീരാൽ, വി ജെ പ്രകാശൻ, പ്രഭാകരൻ സി എസ് എന്നിവർ സംസാരിച്ചു.





Leave a Reply