അമ്മമാർക്കൊരു കൈത്താങ്ങ്: ടി എം ജേക്കബിന്റെ ഓർമ്മകൾ പുതുക്കി ജന്മദിനാചരണം നടത്തി

പനമരം: മുൻമന്ത്രിയും കേരള കോൺഗ്രസ് ലീഡറുമായിരുന്ന ടി.എം ജേക്കബിന്റെ 73 ആം ജന്മദിനാചരണത്തിൻ്റെ ഭാഗമായി
കേരള കോൺഗ്രസ് [ജേക്കബ് ] ജില്ലാ കമ്മിറ്റി അംഗങ്ങൾ പനമരം നവജ്യോതി വൃദ്ധസദനത്തിലെ അമ്മമാർക്കായി സ്നേഹ വിരുന്നൊരുക്കി. ജില്ലാ പ്രസിഡണ്ട് പി പ്രഭാകരൻ നായരുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പാർട്ടിയുടെ വർക്കിംഗ് ചെയർമാൻ എം സി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്ത് അനുസ്മരണ പ്രഭാഷണം നടത്തി.
” ടിഎം ജേക്കബ് ഇന്നും ജനഹൃദയങ്ങളിൽ ജീവിക്കുന്ന നേതാവാണെന്നും അദ്ദേഹത്തിൻറെ അസാന്നിധ്യം ഇന്ന് കേരള നിയമസഭയിൽ അനുഭവപ്പെടുന്നുണ്ടെന്നും നിരവധി വിഷയങ്ങളിൽ ഇടപെടുകയും പഠിക്കുകയും ചെയ്ത നല്ലൊരു പൊതുപ്രവർത്തകനാണെന്ന് അനുസ്മരണ പ്രഭാഷണത്തിൽ എംസി സെബാസ്റ്റ്യൻ പറഞ്ഞു.
ബൈജു ഐസക്ക്, മനോജ് കടത്തനാട് ,സിസ്റ്റർ ജെയ്സി എന്നിവർ പരിപാടിയിൽ സംസാരിച്ചു.



Leave a Reply