വാകേരി ഏദന്‍വാലി എസ്റ്റേറ്റില്‍ കടുവ: തൊഴിലാളികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
വാകേരി: വാകേരി ഏദന്‍വാലി എസ്റ്റേറ്റില്‍ വീണ്ടും കടുവയെ കണ്ടതായി നാട്ടുകാർ . തൊഴിലാളികള്‍ക്ക് നേരെ കടുവ ചീറിയടുത്തു. സ്ത്രീ തൊഴിലാളികളായ ശാരദ ,ഇന്ദിര, എന്നിവര്‍ രക്ഷപ്പെട്ടത് തലനാരിഴക്കാണ്.
തൊഴിലാളികളെ ആക്രമിക്കാൻ എത്തിയ വിവരം വനം വകുപ്പ് അധികൃതരെ അറിയിച്ചിട്ടുണ്ട്. അതേസമയം കഴിഞ്ഞ വര്‍ഷം എസ്റ്റേറ്റില്‍ നിന്ന് ഒരു കടുവയെ കൂട് വെച്ച് പിടികൂടിയിരുന്നു.
Leave a Reply