May 5, 2026

ഗാന്ധി ജയന്തി വാരാഘോഷം ; ജില്ലയിലുടനീളം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു

0
20231001_175721.jpg
By ന്യൂസ് വയനാട് ബ്യൂറോ
 ബത്തേരി :ഗാന്ധി ജയന്തി വാരാഘോഷത്തിന്‍റെ ഭാഗമായി ജില്ലയിലുടനീളം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് തുടക്കം കുറിച്ചു. ബത്തേരി ഗാന്ധി ജഗ്ഷനിൽ സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്റെയും എൻ സി സി യൂണിറ്റ്, സെന്റ് മേരീസ് കോളേജ് സുൽത്താൻ ബത്തേരിയുടെയും നേത്വ തൃത്തിൽ നടന്ന ശുചീകരണ യജ്ഞം സെന്റ മേരീസ് കോളേജ് പ്രിൻസിപ്പാൾ ഡോ. റോയ് പി.സി. ഉദ്ഘാടനം ചെയ്തു. സ്വാഗത പ്രസംഗം ക്യാപ്റ്റൻ ഡോ. പ്രമോദ് കെ.എസ്. നിർവഹിച്ചു. സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്റെ ഫീൽഡ് ഓഫീസർ പ്രജിത്ത് കുമാർ എം.ഡി. അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഭാഗമായി ഗാന്ധി സ്മാരകവും പരിസരവും വൃത്തിയാക്കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *