June 20, 2026

തൊഴിലാളികളുടെ യോജിച്ച പോരാട്ടത്തിന് ഐ എൻ ടി യു സി നേതൃത്വം നൽകുമെന്ന് പി പി ആലി

0
IMG_20231003_182812.jpg
By ന്യൂസ് വയനാട് ബ്യൂറോ
കോട്ടത്തറ: വിവിധ മേഖലകളിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടങ്ങൾക്ക് ഐ എൻ ടി യു സി നേതൃത്വം നൽകുമെന്ന് ജില്ലാ പ്രസിഡൻ്റ് പി പി ആലി പറഞ്ഞു. കോട്ടത്തറ മണ്ഡലം ഐഎൻടിയുസി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നവംബർ 26 ന് കൽപ്പറ്റയിൽ നടക്കുന്ന മഹാസമ്മേളനം വൻ വിജയമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മാർക്സിസ്റ്റ് പാർട്ടിയിൽ നിന്ന് രാജിവെച്ച് കോൺഗ്രസ്സിൽ ചേർന്ന ആൻറണി തലയ്ക്കൻ, ഷിജി ആൻ്റണി എന്നിവർക്ക് യോഗത്തിൽ വെച്ച് അംഗത്വം നൽകി. മണ്ഡലം പ്രസിഡൻ്റ് സി സി തങ്കച്ചൻ അധ്യക്ഷം വഹിച്ചു. കെ പോൾ, മാണി ഫ്രാൻസിസ് പി പി റെനീഷ്, സുരേഷ് ബാബു വാളൽ, താരിഖ് കടവൻ, ഷാജികമ്പളക്കാട്, സി കെ ഇബ്രായി, ടോമി എം.വി,ആൻ്റണി പാറയിൽ, പുഷ്പസുന്ദരൻ ബിന്ദു ഷാജി ,ഇ.കെ വസന്ത, രാജേഷ് പോൾ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *