September 10, 2026

മാനന്തവാടി ഉപജില്ല സ്‌കൂള്‍ കായിക മേള; തുടര്‍ച്ചയായി കാട്ടിക്കുളം ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്

0
20231004_144838.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: മാനന്തവാടി ഉപജില്ല സ്‌കൂള്‍ കായിക മേളയില്‍ തുടര്‍ച്ചയായി പതിമൂന്നാം വര്‍ഷവും കാട്ടിക്കുളം ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് . മാനന്തവാടിയില്‍ വച്ച് നടന്ന കായിക മേളയില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കി 201 പോയിന്റോടെയാണ് കാട്ടിക്കുളത്തിന്റെ ചുണക്കുട്ടികള്‍ കായിക കിരീടം സ്വന്തമാക്കിയത്. നാലു വ്യക്തിഗത ചാമ്പ്യന്‍ഷിപ്പും കാട്ടിക്കുളത്തിന് സ്വന്തം. സീനിയര്‍ ആണ്‍കുട്ടികള്‍: വിമല്‍, ജൂനിയര്‍ ആണ്‍കുട്ടികള്‍: ശരണ്‍ രാജ്, ജൂനിയര്‍ പെണ്‍കുട്ടികള്‍: അദൃശ്യ, എല്‍.പി കിഡീസ്: വര്‍ഷ എന്നിവരാണ് വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയത്. സജി വി.എം, ഗിരീഷ് കുമാര്‍ ആനന്ദ് എന്നിവരാണ് പരിശീലകര്‍ വിജയികളെ പി ടി എ യും സ്റ്റാഫും അനുമോദിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *