സൈബർ ലോകത്തെ അപകടങ്ങൾ തിരിച്ചറിയാം; ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
മാനന്തവാടി: ഡിജിറ്റൽ ലോകത്തെ അപകടങ്ങളെക്കുറിച്ച് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ബോധവാന്മാരാക്കുന്നതിനായി മാനന്തവാടി സെന്റ് ജോസഫ്സ് ടി.ടി.ഐയിൽ സൈബർ സുരക്ഷാ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കുട്ടികളിലെ അമിതമായ മൊബൈൽ ഫോൺ ഉപയോഗം, ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ, സോഷ്യൽ മീഡിയ സുരക്ഷിതമായി എങ്ങനെ ഉപയോഗിക്കാം തുടങ്ങിയ പ്രധാന വിഷയങ്ങളെ ആസ്പദമാക്കിയായിരുന്നു ക്ലാസ്.
വയനാട് സൈബർ സെല്ലിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ അബ്ദുൽ സലാം സെഷന് നേതൃത്വം നൽകി. കുട്ടികളുടെ ഡിജിറ്റൽ ഇടപെടലുകളിൽ രക്ഷിതാക്കൾ പുലർത്തേണ്ട ജാഗ്രത, ഓൺലൈൻ കുറ്റകൃത്യങ്ങളിൽ നിന്നുള്ള മുൻകരുതലുകൾ, സുരക്ഷിതമായ സോഷ്യൽ മീഡിയ സംസ്കാരം എന്നിവയെക്കുറിച്ച് അദ്ദേഹം വിശദമായി സംസാരിച്ചു. വിദ്യാർത്ഥികളിൽ ഉത്തരവാദിത്വമുള്ള ഡിജിറ്റൽ ശീലങ്ങൾ വളർത്തിയെടുക്കാനും രക്ഷിതാക്കളിൽ അവബോധം സൃഷ്ടിക്കാനും പരിപാടി ഏറെ ഉപകാരപ്രദമായി.പരിപാടിയിൽ സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും സജീവമായി പങ്കെടുത്തു.





Leave a Reply