September 9, 2026

പി.ആർ.ഡിയിൽ ഇൻഫർമേഷൻ അസിസ്റ്റന്റ് പാനലിലേക്ക് അപേക്ഷിക്കാം

0
WhatsApp Image 2026-09-09 at 7.04.39 PM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ പ്രിസം പദ്ധതിക്ക് കീഴിലെ ഇൻഫർമേഷൻ അസിസ്റ്റന്റ്മാരുടെ പാനൽ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വയനാട് ഉൾപ്പെടെ സംസ്ഥാനത്തെ 14 ജില്ലകളിലും ഒഴിവുണ്ട്. ജേണലിസത്തിൽ ബിരുദാനന്തര ബിരുദം/ ബിരുദം/ഡിപ്ലോമ അല്ലെങ്കിൽ പബ്ലിക് റിലേഷൻസ് ആൻഡ് അഡൈ്വർടൈസിങ്ങിൽ ഡിപ്ലോമ/ ന്യൂ മീഡിയ/ സോഷ്യൽ മീഡിയ സ്റ്റഡീസിൽ ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

വീഡിയോ നിർമ്മാണത്തിലും എഡിറ്റിങ്ങിലും പ്രവൃത്തിപരിചയം അഭികാമ്യം. അപേക്ഷകർക്ക് 2026 സെപ്റ്റംബർ ഒന്നിന് 30 വയസ് കവിയരുത്. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി സെപ്റ്റംബർ 15. അപേക്ഷകൾ https://prism.prd.kerala.gov.in ൽ ഓൺലൈനായി നൽകണം. അപേക്ഷ സമർപ്പിക്കാനുള്ള വിശദ നിർദേശങ്ങൾ prd.kerala.gov.in, cdit.kerala.gov.in ൽ ലഭ്യമാണ്.

താത്പര്യമുള്ളവർ ഇ-മെയിൽ വിലാസവും ഫോൺ നമ്പരും ഉപയോഗിച്ച് ഓൺലൈനായി രജിസ്റ്റർ ചെയ്യണം. വിദ്യാഭ്യാസ യോഗ്യത, പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപേക്ഷയോടൊപ്പം നൽകണം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *