September 10, 2026

ബത്തേരിയിൽ എം ഡി എം എയുമായി ഇരുപത്തിയൊന്നുകാരൻ പോലീസ് പിടിയിൽ

0
20231004_175258.jpg
By ന്യൂസ് വയനാട് ബ്യൂറോ
എടപ്പെട്ടി: നിരോധിത മയക്കുമരുന്നായ എംഡി എം എയുമായി ഒരാൾ പോലീസ് പിടിയിലായി. കോഴിക്കോട് ഫറോക്ക് നെല്ലോളി പടന്ന മധുരബസാർ സ്വദേശി നെച്ചിക്കാട്ട് വീട്ടിൽ ഫസൽ (21)ആണ് അറസ്റ്റിലായത് .
കൽപ്പറ്റ എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പി ബാബുരാജും സംഘവും കൽപ്പറ്റ – ബത്തേരി റോഡിൽ എടപ്പെട്ടി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ഇയാളിൽ നിന്നും 0.366 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
 പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ അബ്ദുൽ സലീം വി, ലത്തീഫ് കെ എം, സിവിൽ എക്സൈസ് ഓഫീസർമാരായ മിഥുൻ, ഷാഫി, പ്രജീഷ്, സുദീപ് വനിതാ സിവിൽ എക്സൈസ് ഓഫീസർ വിബിത എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *