May 20, 2024

ആധാര്‍ അപ്‌ഡേഷന്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് നിർദേശം

0
20231004 195051.jpg
കല്പറ്റ: ജില്ലാ തല ആധാര്‍ മോണിറ്ററിംഗ് കമ്മറ്റി യോഗം ചേര്‍ന്നു. കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ ഡോ.രേണു രാജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ വകുപ്പു മേധാവികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 
ആധാര്‍ നിര്‍ബന്ധിത അപ്‌ഡേഷനുകളും, ആധാര്‍ മൊബൈല്‍ ലിങ്കിംഗും പൂര്‍ത്തിയാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കി. ആധാര്‍ പുതുക്കുന്നതിന് ജില്ലയിലെ പെര്‍മനന്റ് ആധാര്‍ എന്റോള്‍മെന്റ് കേന്ദ്രങ്ങളിലും കുട്ടികളുടെ ആധാറുമായി ബന്ധപ്പെട്ട് 5 വയസ്സിനു ശേഷവും, 15 വയസ്സിനു ശേഷവും ചെയ്യേണ്ട നിര്‍ബന്ധിത അപ്ഡേഷന്‍ നടത്തുന്നതിനായി ആധാര്‍ എന്റോള്‍മെന്റ് കേന്ദ്രങ്ങളിലും സൗകര്യം ലഭിക്കും.
ആധാര്‍ കാര്‍ഡുകളിലെ തെറ്റു തിരുത്തലിന് കൃത്യമായ രേഖകള്‍ ഉണ്ടായിരിക്കണം. മൊബൈല്‍ ലിങ്കിംഗ് ഉള്‍പ്പടെ സേവനങ്ങള്‍ ജില്ലയിലെ ആധാര്‍ എന്റോള്‍മെന്റ് കേന്ദ്രങ്ങളില്‍ ലഭ്യമാണ്. പത്തുവര്‍ഷം മുമ്പ് എടുത്തിട്ടുളള ആധാര്‍ കാര്‍ഡുകളിലെ അനുബന്ധ രേഖകള്‍ പുതുക്കുന്നതിനായി ഗുണഭോക്താക്കള്‍ക്ക് തങ്ങളുടെ നിലവിലെ ഐഡി, അഡ്രസ്സ് തെളിയിക്കുന്ന രേഖകള്‍ സഹിതം ആധാര്‍ എന്റോള്‍മെന്റ് കേന്ദ്രങ്ങളെ സമീപിക്കാം. പൊതു ജനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് പി.വി സി രൂപത്തില്‍ പ്രിന്റ് ചെയ്ത് ലഭ്യമാക്കാന്‍ ആധാറിന്റെ ഔദ്യോഗിക വെബ് സൈറ്റായ uidai.gov.in സന്ദര്‍ശിച്ച് 50 രൂപ ഫീസടച്ചാല്‍ മതിയാകും. അക്ഷയ കേന്ദ്രങ്ങളിലൂടെയും അപേക്ഷ നല്‍കാം. 
ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ആധാര്‍ കാര്‍ഡ് പി.വി.സി കാര്‍ഡ് രൂപത്തില്‍ പ്രിന്റ് എടുത്ത് നല്‍കുന്ന സ്വകാര്യ ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു.
അതേസമയം ആധാറുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് 04936 206265 ല്‍ ബന്ധപ്പെടണമെന്ന് നിർദേശം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *