May 20, 2024

ജനന സര്‍ട്ടിഫിക്കറ്റ് പ്രത്യേക അദാലത്ത്: കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറിൽ വിളിക്കുക

0
20231004 195154.jpg
കല്പറ്റ: എ ഫോര്‍ ആധാര്‍ ക്യാമ്പയിനിന്റെ ഭാഗമായി 5 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ ആധാര്‍ എന്റോള്‍മെന്റ് നടത്തുന്നതിനായി ജനന സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനായി ഒക്ടോബര്‍ 6 ന്എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും പ്രത്യേക അദാലത്തുകള്‍ നടത്തും. ആധാര്‍ എന്റോള്‍മെന്റ് നടത്തുന്നതിനായി ജനന സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത കുട്ടികളുടെ രക്ഷിതാക്കള്‍ തൊട്ടടത്തുള്ള പഞ്ചായത്തില്‍ നടക്കുന്ന അദാലത്തില്‍ പങ്കെടുക്കണം.
ജനന സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന് ശേഷം ആധാര്‍ കേന്ദ്രങ്ങള്‍ മുഖേന ആധാര്‍ എന്റോള്‍മെന്റ് നടത്തണം.
അതേസമയം കൂടുതല്‍ വിവരങ്ങള്‍ക്ക് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളെയോ, ട്രൈബല്‍ പ്രെമോട്ടര്‍മാരുമായോ, അംഗന്‍വാടികളുമായോ ബന്ധപ്പെടണം. ഫോണ്‍: 04936 206267.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *