ജീനോം സേവ്യര്‍ അവാര്‍ഡ് നേടിയ സലീം പിച്ചനെ വെങ്ങപ്പള്ളിയെ അനുമോദിച്ചു
വെങ്ങപ്പള്ളി: കേന്ദ്ര കൃഷിമന്ത്രാലയം ജനിതക സംരക്ഷകര്‍ക്ക് നല്‍കി വരുന്ന ജീനോം സേവ്യര്‍ അവാര്‍ഡ് നേടിയ സലീം പിച്ചനെ വെങ്ങപ്പള്ളി മഹല്ല് കമ്മറ്റി അനുമോദിച്ചു. രാഷ്ട്രപതിയില്‍ നിന്നുമാണ് അവാര്‍ഡു വാങ്ങിയത്.
മഹല്ല് പ്രസിഡന്റ് സി കുഞ്ഞബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഡബ്ല്യു എം ഒ വൈസ് പ്രസിഡന്റ് അഡ്വ: കെ മൊയ്തു ഉപഹാര സമര്‍പ്പണം നടത്തി. മഹല്ല് ഖത്തീബ് നൗഷാദ് ദാരിമി, മഹല്ല് കമ്മിറ്റി ഭാരവാഹികളായ പനന്തറ മുഹമ്മദ്. നാസര്‍ പച്ചൂരാന്‍, കെ ടി അലി, നാസര്‍ തന്നാനി, അബൂബക്കര്‍ ഹാജി തന്നാനി, ഇ ടി ബാപ്പു ഹാജി, കെ ടി ഉമ്മര്‍, സലീം കുനിങ്ങാരത്ത് സംസാരിച്ചു. മഹല്ല് സെക്രട്ടറി പഞ്ചാര ഉസ്മാന്‍ സ്വാഗതവും ജോ: സെക്രട്ടറി കെ എ റഹ്‌മാന്‍ നന്ദിയും പറഞ്ഞു.






Leave a Reply