June 20, 2026

സങ്കല്‍പ്പ് സപ്താഹ്: മൂപ്പൈനാട് പഞ്ചായത്തിൽ സാമ്പത്തിക സാക്ഷരത പരിശീലനം നടത്തി

0
IMG_20231006_184030.jpg
By ന്യൂസ് വയനാട് ബ്യൂറോ
മൂപ്പൈനാട്: സങ്കല്‍പ്പ് സപ്താഹ് ക്യാമ്പയിന്റെ ഭാഗമായി മൂപ്പൈനാട് ഗ്രാമ പഞ്ചായത്തില്‍ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സാമ്പത്തിക സാക്ഷരത പരിശീലനം നടത്തി. മൂപ്പൈനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.എന്‍.ശശീന്ദ്രന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഫൗസിയ ബഷീര്‍ അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ല പ്രോഗ്രാം മാനേജര്‍ പി.കെ സുഹൈല്‍ ക്ലാസിന് നേതൃത്വം നല്‍കി. മൂപ്പൈനാട് കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ഷീല വേലായുധന്‍, സി.ഡി.എസ് എക്സിക്യൂട്ടീവ് അംഗം ഷമീറ ഷമീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *