June 20, 2026

ചെന്നലോട് സ്‌കൂള്‍ കെട്ടിടം കായികമന്ത്രി ഉദ്ഘാടനം ചെയ്തു

0
IMG_20231006_183917.jpg
By ന്യൂസ് വയനാട് ബ്യൂറോ
ചെന്നലോട്: ചെന്നലോട് ഗവ.യു.പി സ്‌കൂളിന്റെ കെട്ടിടം കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ.ടി.സിദ്ദീഖ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഉപജില്ലാ കായിക മേളയില്‍ 400 മീറ്ററില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ ശിവ നന്ദനയ്ക്കുള്ള ഉപഹാര സമര്‍പ്പണം മന്ത്രി നിര്‍വ്വഹിച്ചു. കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ബെന്നി ജോണ്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
സംസ്ഥാന സര്‍ക്കാര്‍ പ്ലാന്‍ ഫണ്ടില്‍ നിന്നും 1 കോടി രൂപ ചെലവിലാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചത്. 6 ക്ലാസ്സ് മുറികള്‍, റാംപ്, ചുറ്റുമതില്‍ എന്നിവ ഇതിൽ ഉള്‍പ്പെടും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *