May 5, 2026

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ വയനാട് സ്വദേശിയെ കാപ്പ ചുമത്തി ജയിലിലടച്ചു

0
20231008_190255
By ന്യൂസ് വയനാട് ബ്യൂറോ

കല്പറ്റ: വയനാട്, കോഴിക്കോട് ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലും തമിഴ് നാട്ടിലുമായി കൊലപാതകം, മോഷണം, പോക്സോ, ദേഹോപദ്രവം തുടങ്ങി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ വടുവഞ്ചാല്‍ കല്ലേരി സ്വദേശി തെക്കിനേടത്ത് വീട്ടില്‍ ജിതിന്‍ ജോസഫ് (34) നെയാണ് കാപ്പ ചുമത്തി ജയിലിലടച്ചു. ജില്ലാ പോലീസ് മേധാവി ശ്രീ. പദം സിങ് ഐ പി എസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ വയനാട് ജില്ലാ കളക്ടറാണ് ഉത്തരവിറക്കിയത്.

അമ്പലവയല്‍ പോലീസ് സ്റ്റേഷനിൽ ആന്‍റി-സോഷ്യല്‍ ലിസ്റ്റിൽ ഉൾപ്പെട്ട പ്രതിയാണ് ഇയാൾ.ജില്ലയിൽ എല്ലാ പോലീസ് സ്റ്റേഷന്‍ പരിധിയിലെയും ഗുണ്ടകളെയും സാമൂഹിക വിരുദ്ധരെയും തരം തിരിച്ച് കൂടുതല്‍ പേര്‍ക്കെതിരെ കാപ ചുമത്തുന്നതടക്കമുള്ള ശക്തമായ നിയമ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി ആണ് നടപടി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *