May 20, 2024

ലോകമറിയുന്ന മികച്ച വിനോദസഞ്ചാര കേന്ദ്രമായി വയനാടിനെ മാറ്റും: തണുപ്പും കുളിർമയുമുള്ള വയനാട്

0
Img 20231008 175617.jpg
കുഞ്ഞോം: വയനാടിനെ മികച്ച ടൂറിസം കേന്ദ്രമാക്കി മാറ്റുമെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. കുങ്കിച്ചിറ മ്യൂസിയം ഉദ്ഘാടന ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈടെക് സിറ്റിയായ ബംഗളരു തുടങ്ങിയ നഗരങ്ങളിൽ വയനാട്ടിലെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണം കൂടിവരികയാണ്. ഐ.ടി. തൊഴിൽ മേഖല ഓഫീസ് കേന്ദ്രീകൃതമായ തൊഴിൽ ശൈലിയിൽ നിന്നും മാറി വർക്കേഷൻ സംസ്കാരത്തിലേക്കാണ് ശ്രദ്ധ ചെലുത്തുന്നത്. പല നാടുകളിലും സഞ്ചരിച്ച് അവിടെ നിന്നും തൊഴിൽ ഒപ്പം ചെയ്യാനുള്ള സൗകര്യങ്ങൾ ഒരുക്കിയാൽ ഈ രംഗത്തുള്ളവർ ധാരാളാമായി എത്തും.ഇരു സംസ്ഥാനങ്ങൾ അതിരിടുന്ന വയനാട് പോലുള്ള ജില്ലയ്ക്ക് ഇത് ഗുണകരമാണ്. നല്ല ആതിഥേയ മര്യാദകളാണ് വിദേശ സഞ്ചാരികളിൽ കേരളത്തിന് കൂടുതൽ ഇടം നൽകുന്നത്. ഈ ശൈലി വിടാതെ പിന്തുടരണം.
വയനാട്ടിലെത്തുന്ന സഞ്ചാരികൾക്ക് ഈ നാടിനെക്കുറിച്ച് കൂടുതലറിയാൻ കുങ്കച്ചിറ മ്യൂസിയം മുതൽക്കൂട്ടാകും. സമ്പന്നമായ പൈതൃകങ്ങളുടെ വിശാലമായ കാഴ്ചകളാണ് കുങ്കിച്ചിറയെ വ്യത്യസ്തമാക്കുന്നതെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
പത്മശ്രീ അവാർഡ് ജേതാവ് ചെറുവയൽ രാമനെ ചടങ്ങിൽ ആദരിച്ചു. ഒ.ആർ.കേളു എം.എൽ.എ, മുഖ്യാതിഥിയായിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *