കല്‍പ്പറ്റ-വാരാമ്പറ്റ റോഡ് പ്രവൃത്തി -അടിയന്തിരമായി പൂര്‍ത്തിയാക്കണമെന്ന് അഡ്വ. ടി സിദ്ധിഖ് എം എൽ എ
കൽപ്പറ്റ:കല്‍പ്പറ്റ-വാരാമ്പറ്റ റോഡ് പ്രവൃത്തി -അടിയന്തിരമായി പൂര്‍ത്തിയാക്കണമെന്ന് അഡ്വ. ടി സിദ്ധിഖ് എം എൽ എ. 2018 ല്‍ ആരംഭിച്ച കല്‍പ്പറ്റ-വാരാമ്പറ്റ റോഡ് പ്രവൃത്തി ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ഈ പ്രവൃത്തിയുടെ ഭാഗമായി
ബസ് വെയ്റ്റിംഗ് ഷെല്‍ട്ടറുകളുടെ നിര്‍മ്മാണം, ഫുട്ട്പാത്ത് ഇന്റര്‍ലോക്ക്, റോഡ് സേഫ്റ്റി (ക്രാഷ് ബാരിയര്‍) തുടങ്ങിയ പ്രവൃത്തികൾ ഉൾപ്പെടെ നിരവധി പ്രവർത്തികൾ ഇനിയും പൂര്‍ത്തിയായിട്ടില്ല. അത്തരം സാഹചര്യത്തിൽ കരാറുകാരനെ മാറ്റുകയോ പ്രവർത്തി പൂര്‍ത്തിയാക്കുന്നതിനുള്ള അടിയന്തിര നിർദേശം കരാറുകാരന് നൽകുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് പ്രെജക്ട് ഡയറക്ടർ കെ ആർ എഫ് ബിക്ക് കത്ത് നൽകിയതായി കൽപ്പറ്റ നിയോജക മണ്ഡലം എം എൽ എ അഡ്വ. ടി സിദ്ധിഖ് അറിയിച്ചു.






Leave a Reply