August 25, 2026

സൗജന്യ വൃക്ക രോഗ നിർണ്ണയ ക്യാമ്പ് നടത്തി

0
IMG_20231013_084641.jpg
By ന്യൂസ് വയനാട് ബ്യൂറോ
ചുണ്ടേൽ: ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് നെഫ്രോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ സൗജന്യ വൃക്ക രോഗ നിർണ്ണയവും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.
 ഫാദർ ബെന്നി എസ് വർഗീസ് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ നേഫ്രോളജി വിഭാഗം സ്പെഷ്യലിസ്റ്റുമാരായ ഡോ. ശ്രീജേഷ്, ഡോ. സൂരജ്, കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ അരുൺ വർഗീസ് എന്നിവർ രോഗികളെ പരിശോധിച്ചു. ബ്ലഡ് പ്രെഷർ, ഷുഗർ, ക്രിയാറ്റിനിൻ, മൂത്ര പരിശോധന എന്നിവ സൗജന്യമായി നൽകിയ ക്യാമ്പിൽ വൃക്ക രോഗികൾ, വൃക്ക രോഗവുമായി ബന്ധപ്പെട്ട് ലക്ഷണങ്ങൾ ഉള്ളവർ, കിഡ്നി മാറ്റിവെക്കപ്പെട്ട രോഗികൾ, കിഡ്നി മാറ്റാൻ നിർദ്ദേശിക്കപ്പെട്ട രോഗികൾ എന്നിവർക്കായിരുന്നു മുൻഗണന. ഡോ മൂപ്പൻസ് മെഡിക്കൽ കോളേജിന്റെ ചുണ്ടയിലെ റൂറൽ ഹെൽത്ത് സെന്ററിൽ വെച്ച് നടത്തിയ പരിപാടിയിൽ ഡെപ്യൂട്ടി ജനറൽ മാനേജർ ഡോ. ഷാനവാസ്‌ പള്ളിയാൽ, നൗഷാദ് കെ, ജോസിനാശോ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *