May 21, 2024

ലോക കാഴ്ച ദിനം:മെഡിക്കല്‍ ക്യാമ്പ് നടത്തി

0
Img 20231013 192955.jpg

തൃശ്ശിലേരി :ആരോഗ്യവകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും ജില്ലാ അന്ധത കാഴ്ച വൈകല്യ നിയന്ത്രണ പരിപാടിയുടെയും ആഭിമുഖ്യത്തില്‍ ലോക കാഴ്ച ദിനം ആചരിച്ചു. വയനാട് നെയ്ത്ത് ഗ്രാമത്തില്‍ തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം എ.എന്‍ സുശീല അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രിയ സേനന്‍ പ്രഭാഷണം നടത്തി. മൊബൈല്‍ ഒഫ്താല്‍മിക് യൂണിറ്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ രചന ചന്ദ്രന്‍ വിഷയാവതരണവും നടത്തി. 'ജോലി സ്ഥലത്ത് നിങ്ങളുടെ കണ്ണുകളെ സ്‌നേഹിക്കുക' എന്നതാണ് ഈ വര്‍ഷത്തെ കാഴ്ച ദിന പ്രമേയം. നേത്ര, ജീവിതശൈലീ രോഗ മെഡിക്കല്‍ ക്യാമ്പ് നടത്തി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തംഗം കെ.വിമല, വാര്‍ഡ് മെമ്പര്‍ ഉണ്ണികൃഷ്ണന്‍,മാനന്തവാടി മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ വി.കെ സുലോചന, ബേഗൂര്‍ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ എസ്. സൗമ്യ, മാസ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, ജില്ലാ ഓഫ്താല്‍മിക് കോഡിനേറ്റര്‍ ജി. ജയശ്രീ, െഡപ്യൂട്ടി ജില്ലാ എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ കെ.എം മുസ്തഫ, സീനിയര്‍ ഒപ്‌റ്റോമെട്രിസ്റ്റ് സലീം അയാത്ത്, നെയ്ത്ത് ഗ്രാമം പ്രസിഡന്റ് പി ജെ ആന്റണി, നെയ്ത്ത് ഗ്രാമം സെക്രട്ടറി കെ.എ ഷജീര്‍, ബേഗൂര്‍ കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി രാധാകൃഷണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *