പടിഞ്ഞാറത്തറ- പൂഴിത്തോട് റോഡ് യാഥാർത്ഥ്യമാക്കാൻ ഉന്നതതല യോഗം വിളിക്കണമെന്ന് ടി സിദ്ധിഖ് എം എല്‍ എ
കല്‍പ്പറ്റ: പടിഞ്ഞാറത്തറ- പൂഴിത്തോട് റോഡ് ഉന്നതതല യോഗം വിളിക്കണമെന്നും റോഡ് യാഥാര്‍ത്ഥ്യമാക്കാന്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്നും ആവശ്യപ്പെട്ട് കൊണ്ട് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിന് നേരിട്ട് നിവേദനം നല്‍കിയതായി ടി സി സിദ്ധിഖ് എം എല്‍ എ അറിയിച്ചു.
വയനാട് ജില്ലയില്‍ നിന്നും കോഴിക്കോട് ഉള്‍പ്പെടെയുള്ള ജില്ലയിലേക്ക് എത്താനുളള ബദല്‍ പാതയാണിത്. ചുരമില്ലാതെ യാത്ര ചെയ്യാവുന്ന പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡിനായി വര്‍ഷങ്ങളായുള്ള മുറവിളിയായിരുന്നു. തുടര്‍ന്ന് എം.എല്‍.എ യുദ്ധകാലാടിസ്ഥാനത്തില്‍ ഇടപെട്ടതിനെ തുടര്‍ന്ന് ഈ കഴിഞ്ഞ സെപ്റ്റംബര്‍ 19 ന് സംയുക്ത പരിശോധന പൂര്‍ത്തീകരിച്ചതാണ്. സംയുക്ത പരിശോധനയുടെ റിപ്പോര്‍ട്ട് സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഈ പാതക്ക് ആവശ്യമായ ഭൂമി നേരത്തെ ലഭ്യമായതാണ്. പകരം ഭൂമി ഫോറസ്റ്റിന് നേരത്തെ നല്‍കിയിട്ടുമുണ്ട്. ഇതിന്റെ ഭാഗമായി ചക്കിട്ടപാറ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഈ വരുന്ന ഒക്ടോബര്‍ 20 ന് ജനപ്രതിനിധികളുടെ യോഗം വിളിച്ചിട്ടുണ്ട്. പ്രസ്തുത യോഗത്തില്‍ എംഎല്‍എ പങ്കെടുക്കും. വിഷയത്തിന്റെ പ്രധാന്യം ഉള്‍കൊണ്ട് അടിയന്തിര ഉന്നതതല യോഗം വിളിച്ച് ചേര്‍ക്കുന്നതിനുള്ള അഭ്യര്‍ത്ഥനയാണ് എം എല്‍ എ പൊതുമരാമത്ത് മന്ത്രി യോട് ആവശ്യപ്പെട്ടത് യോഗത്തില്‍ വനം വകുപ്പ് മന്ത്രി, മുന്‍ മന്ത്രി ടി പി രാമകൃഷ്ണന്‍, എം പി മാര്‍, എം എല്‍ എ മാര്‍, വയനാട്, കോഴിക്കോട് കലക്ടര്‍മാര്‍, രണ്ട് ജില്ലകളിലെയും ഫോറസ്റ്റ് ഓഫീസര്‍മാര്‍, ജനപ്രതിനികളെ ഉള്‍പ്പെടെ പങ്കെടുപ്പിക്കണമെന്നും എം എല്‍ എ പൊതുമരാമത്ത് മന്ത്രിയോട് ആവശ്യപ്പെട്ടു. ഉന്നതതല യോഗം വിളിച്ച് ചേര്‍ക്കാമെന്ന് എം എല്‍ എക്ക് വകുപ്പ് മന്ത്രി ഉറപ്പ് നല്‍കിയതായി എം എല്‍ എ അറിയിച്ചു.






Leave a Reply