June 20, 2026

ഗൃഹനാഥന്‍ ഭാര്യയെയും മകനെയും വെട്ടിക്കൊന്ന്  ആത്മഹത്യ ചെയ്ത സംഭവം; കുടുംബ വഴക്കെന്ന് സൂചന

0
20231021_115356
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി :ചെതലയത്ത് ഭാര്യയെയും മകനെയും വെട്ടിക്കൊന്ന് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നിൽ കുടുംബ പ്രശ്നമെന്ന് സൂചന.  ചെതലയംപുത്തന്‍പുരയ്ക്കല്‍ ബിന്ദു (49), മകന്‍ ബേസില്‍ (26) എന്നിവരാണ് കൊല്ലപ്പെട്ടത്. ഗൃഹനാഥന്‍ ഷാജു പിന്നീട് ആത്മഹത്യ ചെയ്തു .ഇന്ന് പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ സംഭവം സംഭവം. സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്ഥലത്തെത്തി. കുടുംബ വഴക്കാണ് കാരണമെന്ന് പറയുന്നു. ഷാജു കുറച്ച് നാളായി വീടുമായി അകന്ന് കഴിയുകയായിരുന്നെന്നും പറയുന്നു.മരിച്ച ബേസിൽ മീനങ്ങാടിയിലെ ഒരു കോളജ് ജീവനക്കാരനായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *