താമരശ്ശേരി ചുരത്തിൽ വൻ ഗതാഗത കുരുക്ക്
താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ വന്‍ ഗതാഗതകുരുക്ക് തുടരുന്നു. അടിവാരം മുതല്‍ ലക്കിടിവരെ മണിക്കൂറുകളായി നിരവധി വാഹനങ്ങള്‍ കുടുങ്ങി കിടക്കുകയാണ്. ഇന്ന് രാവിലെ മുതല്‍ അനുവഭപ്പെടുന്ന കുരുക്ക് മാറ്റമില്ലാതെ തുടരുകയാണ്.
അതെ സമയം ചുരം എട്ടാം വളവില്‍ ചരക്ക് ലോറി കുടുങ്ങിയതും ഗതാഗതതടസ്സം വര്‍ധിക്കാന്‍ കാരണമായി. ഇന്ന് അവധി ദിവസം ആയതിനാൽ നിരവധിപേരാണ് ചുരം വഴി യാത്ര ചെയ്യുന്നത്. പൊതുജനങ്ങൾക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
Leave a Reply